ബെർലിൻ: ഡ്യൂസൽഡോർഫ് എയർപോർട്ടിലെ മൂന്ന് ജീവനക്കാരെ ഭീകരതയുടെ ആംഗ്യം കാണിച്ചതിനെ തുടർന്ന് പിരിച്ചുവിട്ട നടപടി ഉടൻ പ്രാബല്യത്തിലാക്കി.ടിക്ടോക്ക് വീഡിയോയിൽ, മൂന്ന് പേരും ജോലിക്കിടെ ക്യാമറയിൽ തീവ്രവാദ സംഘടന ഐഎസിന്റെ ആശംസകൾ അറിയിച്ചതാണ് പിരിച്ചുവിടലിനു കാരണം.
ഡ്യൂസെൽഡോർഫ് എയർപോർട്ടിലെ ടാർമാക്കിൽ നിന്ന് മൂന്നുപേരും മഞ്ഞ വസ്ത്രങ്ങൾ, അണിഞ്ഞ് ക്യാമറയിൽ ഒരു വീഡിയോ പകർത്തി സല്യൂട്ട് ചെയ്യുന്ന രംഗത്തിലൂടെ അവർ നടത്തുന്ന അഭിവാദ്യം ഒരു സാധാരണ ആംഗ്യമല്ലന്നു കണ്ടെത്തിയതിനെ തുടർന്നാണ് പരിച്ചുവിടൽ നടപടി. ഭീകര സംഘടനയായ ഐഎസിന്റെ ആശംസയാണിതന്ന് അന്വേഷണ സംഘം വിലയിരുത്തി. മൂന്ന് പുരുഷ·ാരും ജർമനിയിൽ ജനിച്ച ജർമൻ പൗര·ാരാണെന്ന് ഫെഡറൽ പോലീസ് വക്താവ് പറഞ്ഞു:
ആളുകളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, മൂന്ന് പേരും എയർപോർട്ട് ഓപ്പറേറ്ററും എയർലൈനും നിയോഗിച്ച കന്പനിയിലെ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് മൂവരും.
ഡ്യൂസൽഡോർഫ് വിമാനത്താവളത്തിൽ ഐഎസ് ആശംസകൾ; എയർപോട്ടിലെ മൂന്ന് ജീവനക്കാരെ പിരിച്ചുവിട്ടു
10:59 PM Jul 26, 2022 | Deepika.com