ന്യുയോർക്ക് സിറ്റി: ന്യുയോർക്ക് സിറ്റിയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കവിഞ്ഞതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച രോഗബാധിതർ 839 ആയിരുന്നത് പെട്ടെന്ന് വർധിച്ചാണ് ആയിരം കടന്നത്. അടുത്തിടെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പബ്ലിക് ഹെൽത്ത് എമർജൻസിയായി മങ്കി പോക്സിനെ പ്രഖ്യാപിച്ചിരുന്നു.
മങ്കി പോക്സിനോടൊപ്പം കോവിഡും പോളിയോയും വ്യാപിക്കുന്ന സാഹചര്യത്തിലാണ് വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പുതിയ പ്രഖ്യാപനം.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ പ്രഖ്യാപനത്തെ ന്യുയോർക്ക് സിറ്റി മേയർ സ്വാഗതം ചെയ്തു. ന്യുയോർക്കിൽ മങ്കി പോക്സ് വ്യാപിക്കുന്നതിനാൽ കുറച്ചു ദിവസത്തേക്ക് മെഡിക്കൽ എമർജൻസി നില നിൽക്കുമെന്നും മേയർ കൂട്ടിച്ചേർത്തു.
മങ്കി പോക്സിനെതിരായ വാക്സീൻ ന്യുയോർക്ക് സിറ്റിയിലേക്ക് കൂടുതലായി അയക്കാൻ ഫെഡറൽ ഗവണ്മെന്റിനോട് സിറ്റി മേയർ ആവശ്യപ്പെട്ടിട്ടുണ്ട്.