റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്രസമ്മേളനത്തിന്റ ഭാഗമായുള്ള എട്ടാമത് ന്യൂസനയ ഏരിയയുടെ സമ്മേളന ലോഗോ പ്രകാശനം ചെയ്യ്തു. ന്യൂസനയ്യ ചില്ലി മാസ്റ്റർ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ലോഗോ പ്രകാശന ചടങ്ങ് ചേനാടൻ ഗ്രൂപ്പ് എംഡി അബ്ദുൽ ഗഫൂറിന്റെ (ബാപ്പുട്ടി) സാന്നിധ്യത്തിൽ ഏരിയാ ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സംഘാടകസമിതി ചെയർമാൻ അബ്ബാസ്, കണ്‍വീനർ ഷിബുതോമസ് എന്നിവർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. കേളി ന്യൂ സനയ്യ ഏരിയ കമ്മറ്റി അംഗം ഷമൽരാജാണ് ലോഗോ ഡിസൈൻ ചെയ്തത്.
ഏരിയാ പ്രസിഡൻറ് ഹുസൈൻ മണക്കാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏരിയ ആക്ടിംഗ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. കേളി ജോയിൻ സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ രക്ഷാധികാരി സെക്രട്ടറി മനോഹരൻ നെല്ലിക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, സമ്മേളന സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റിലെ പ്രവർത്തകർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 19ന് നടക്കുന്ന ഏരിയ സമ്മേളത്തിന് മുന്നോടിയായി ന്ധവർഗീയതയും ഇന്ത്യൻ രാഷ്ട്രീയവും’ എന്ന വിഷയങ്ങളിൽ സെമിനാറും, നോർക്കാ രജിസ്ട്രേഷൻ ക്യാന്പും സംഘടിപ്പിക്കുമെന്നും സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. സമ്മേളന സംഘാടക സമിതി കണ്‍വീനർ ഷിബു തോമസ് ചടങ്ങിന് നന്ദി പറഞ്ഞു.