കുവൈറ്റ്: കുവൈറ്റിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള ജില്ലാ അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട) വാർഷിക ജനറൽബോഡി യോഗം ജനറൽ കണ്‍വീനർ പ്രേംരാജിന്റെ അധ്യക്ഷതയിൽ കൂടി 2022-23 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാർഷിക പൊതുയോഗാനന്തരം മുൻകണ്വീനർമാറായ സലീംരാജ് , രാജീവ് നടുവിലെമുറി എന്നിവർ 2022 2023 വർഷത്തിലെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു .
കേരളത്തിൽ നിന്നുമുള്ള 14 ജില്ലാ അസോസിയേഷൻ ഭാരവാഹികൾ പങ്കെടുത്ത യോഗത്തിൽ ് ചെസിൽ ചെറിയാൻ രാമപുരം (കെഡിഎകെ, കോട്ടയം) ജനറൽ കണ്‍വീനറായും അഡ്വ. മുഹമ്മദ് ബഷീർ (മാക്ക്, മലപ്പുറം), സോജൻ മാത്യു (ഐഡിഎ, ഇടുക്കി) ജിയാസ് അബ്ദുൽ കരീം (ടെക്സാസ്, തിരുവനന്തപുരം), ഡോജി മാത്യു (കൊഡ്പാക്ക്, കോട്ടയം) എന്നിവരെ കണ്‍വീനർമാരായും തെരഞ്ഞെടുത്തു.
സാൽമിയ മെട്രോ സൂപ്പർ സ്പെഷ്യാലിറ്റി മെഡികൽ കെയർ ഹാളിൽ നടത്തപ്പെട്ട വാർഷിക ജനറൽബോഡി യോഗത്തിൽ മുബാറക്ക് കാന്പ്രത്ത് സ്വാഗതം പറഞ്ഞു. എം.എം. നിസാം അനുശോചന പ്രമേയം അവതരിപ്പിച്ചു. ജിനോ എറണാകുളം വാർഷിക റിപ്പോർട്ടും സാന്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ ജില്ലാ സംഘടനാ ഭാരവാഹികൾ പുതിയ ഭരണസമിതിയ്ക്ക് ആശംസകളർപ്പിച്ചു. കുടയുടെ ഉദ്ദേശലക്ഷ്യങ്ങളെ സാധൂകരിക്കും വിധം അംഗസംഘടനകൾക്കിടയിൽ ഐക്യം നിലനിർത്തി പൊതുകാര്യങ്ങളിൽ കുടയുടെ ഭാഗമായ് പ്രവാസികളുടെ പ്രതിനിധിയായി നിലകൊണ്ട് മികച്ചപ്രവർത്തനം നടത്താം എന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ജനറൽ കണ്‍വീനർ ചെസിൽ ചെറിയാൻ രാമപുരം എല്ലാവർക്കും നന്ദി പറഞ്ഞു.