സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാസാംസ്കാരിക സംഘടനയായ ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ഓണാഘോഷവും പ്രവർത്തന മികവിന്റെ രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കിയതിന്റെ ജൂബിലി ആഘോഷവും ന്ധഡ്രീംസ് തിരുവോണം 22’ എന്ന പേരിൽ ആഘോഷിക്കുന്നു. ഓഗസ്റ്റ് 27 നു സൂറിച്ചിലാണ് പരിപാടി.
പഴമയുടെയും പുതുമയുടെയും നിറച്ചാർത്തുമായി അത്ത പൂക്കളമൊരുക്കിയും അമ്മ വിളന്പിത്തന്ന ഓണസദ്യയുടെ മധുരസ്മൃതികളോടെ ഓണസദ്യയുണ്ടും നൂറിൽപരം കലാപ്രതിഭകളെ വേദിയിൽ അണിനിരത്തികൊണ്ടുമാണ് ബി ഫ്രണ്ട്സ് സ്വിറ്റ്സർലൻഡ് ആഘോഷിക്കുന്നത്. കൂടാതെ മലയാളത്തിലെ പത്തിലധികം അനുഗ്രഹീത കലാകാര·ാരെ വേദിയിൽ അണിനിരത്തി സ്വിറ്റ്സർലൻഡ് മലയാളികളെ ആവേശഭരിതരാക്കുവാൻ മെന്റലിസവും പാട്ടും, വാദ്യോപകരണ സംയോജനവും നൃത്താവിഷ്കാരവും അടങ്ങുന്ന സ്വിറ്റ്സർലൻഡ് ഇന്നേ വരെ സാക്ഷ്യം വഹിക്കാത്ത ആഘോഷമാണ് ഒരുക്കുന്നത്.
മെന്റലിസത്തിന്റെ മായാലോകത്തേക്ക് കൊണ്ടുപോയി നമ്മെ അത്ഭുതപ്പെടുത്തുവാൻ ഇന്ത്യയിലെ തന്നെ മികച്ച മെന്റലിസ്റ്റ് നിബിൻ നിരവത്താണ് എത്തുന്നത്. ചടുലമാർന്ന നൃത്താവിഷ്കാരം കൊണ്ട് നമ്മെ ത്രസിപ്പിക്കുന്ന മലയാള സിനിമ ലോകത്തെ മുൻ നിരയിൽ ഇടംപിടിച്ചു, പ്രേക്ഷക മനസ്സ് കവർന്ന നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി, ജ·സിദ്ധമായ ആലാപന സുകൃതം, മലയാളികൾ നെഞ്ചിലേറ്റിയ ജനപ്രിയ പിന്നണി ഗായകൻ അഫ്സൽ, ഇന്ത്യൻ ഐഡൽ എന്ന പ്രശസ്തമായ റിയാലിറ്റി ഷോയിലൂടെ ഓരോ മലയാളിയുടെയും അഭിമാനമായി മാറിയ അതുല്യ ഗായകൻ വൈഷ്ണവ് ഗിരീഷ്, അനുഗ്രഹീത ഗായിക ഇന്പമാർന്ന ആലാപന ശൈലികൊണ്ട് തന്േറതായ വ്യക്തിമുദ്ര പതിപ്പിച്ച പിന്നണി ഗായിക രഞ്ജിനി ജോസ്, വയലിൻ രംഗത്ത് തന്േറതായ വ്യക്തിമുദ്ര പതിപ്പിച്ച വയലിനിസ്റ്റും സംഗീത സംവിധായകനുമായ ഫായിസ് മുഹമ്മദ്, കീ ബോർഡിൽ തന്റെ മാന്ത്രിക വിരലിനാൽ വിസ്മയം തീർക്കുന്ന ഗായകനും കീബോർഡ് പ്രോഗ്രാമറുമായ അനൂപ് കോവളം, താളപ്പെരുമകൊണ്ട് പ്രേക്ഷകരെ ത്രസിപ്പിക്കുന്ന കേരളത്തിലെ മികച്ച ഡ്രമ്മറും പെർക്യൂഷണിസ്റ്റുമായ കൃഷ്ണദാസ് മേനോൻ എന്നീ അനുഗ്രഹീത കലാപ്രതിഭകളെ അണിനിരത്തി ഓഗസ്റ്റ് 27നു സൂറിച്ചിലെ ഹെസ്ലി ഹാളിൽ തിരശീല ഉയരും.
ജോസ് പെല്ലിശേരിയുടെ നേതൃത്വത്തിൽ ബി ഫ്രണ്ട്സ് അംഗങ്ങൾ ഒരുക്കുന്ന പെരുമകേട്ട ബി ഫ്രണ്ട്സിന്റെ ഓണസദ്യയുണ്ണാനും പ്രശസ്ത കൊറിയോഗ്രാഫർ റോസ്മേരി നൂറിൽപരം സ്വിറ്റ്സർലൻഡിലെ കലാപ്രതിഭകളെ അണിയിച്ചൊരുക്കി വേദിയിലെത്തിക്കുന്ന മനോഹരമായ നൃത്തനൃത്യങ്ങൾ ആസ്വദിക്കാനും മികച്ച അവസരമാണിത്. നാട്ടിൽ നിന്നെത്തുന്ന മലയാളത്തിന്റെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന നൃത്ത സംഗീത മെന്റൽ ഫ്യൂഷൻ ഷോയെന്ന ആ വലിയ മാമാങ്കം ആസ്വദിക്കാനും ഏവരെയും സ്വഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
ഓഗസ്റ്റ് 27ന് സൂറിക് കുസ്നാഹ്റ്റിലെ ഹെസ്ലി ഹാളിൽ വച്ചാണ് പരിപാടി. സ്വിറ്റ്സർലൻഡിലെ മുഴുവൻ മലയാളി സമൂഹവും പരിപാടയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബി ഫ്രണ്ട്സ് എക്സിക്യൂട്ടീവ് കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടോമി തൊണ്ടാംകുഴി, സെക്രട്ടറി ബോബ് തടത്തിൽ, ട്രഷറർ വർഗീസ് പൊന്നാനക്കുന്നേൽ, ആർട്സ് കണ്വീനർ സെബാസ്റ്റ്യൻ കാവുങ്ങൽ എന്നിവർ പറഞ്ഞു.
ബി ഫ്രണ്ട്സിന്റെ ഓണാഘോഷം ഓഗസ്റ്റ് 27ന്; ആഘോഷത്തിന് നിറപകിട്ടേകാൻ കലാപ്രതിഭകളുടെ അപൂർവ സംഗമം
06:02 AM Jul 21, 2022 | Deepika.com