ബെർലിൻ: ഗ്യാസ് ക്ഷാമ ഭീഷണിയെക്കുറിച്ച് പരിഭ്രാന്തരാകരുതെന്ന് ജർമനിയിലെ ഊർജ റെഗുലേറ്റർ ജനങ്ങളോട് അഭ്യർഥിച്ചു. അടുത്ത ശൈത്യകാലത്ത് സാധ്യമായ ഊർജക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ഗ്യാസ് വില ഉയരുമെന്ന ആശങ്ക നിലനിൽക്കെയാണ് ജർമനിയിലെ എനർജി റെഗുലേറ്ററിന്റെ തലവന്റെ മുന്നറിയിപ്പ്.
വടക്കുകിഴക്കൻ ജർമനിയിലെ ലുബ്മിനിൽ, ബാൾട്ടിക് കടലിലൂടെയുള്ള നോർഡ് സ്ട്രീമിന്റെ ഇരട്ട ഗ്യാസ് പൈപ്പ് ലൈനിന് 1,224 കിലോമീറ്റർ നീളമാണുള്ളത്. അറ്റകുറ്റപ്പണികൾക്കായി നോർഡ് സ്ട്രീം 1 അടച്ചുപൂട്ടിയെങ്കിലും ഈ ആഴ്ച വിലയിൽ കാര്യമായ കുതിച്ചുചാട്ടം ഉണ്ടായിട്ടില്ല,
എന്നിരുന്നാലും, റഷ്യക്കാർ ഗ്യാസ് വിതരണം കുറയ്ക്കുന്നതിനാൽന്ധ ഉയർന്ന വിലകൾ ഹ്രസ്വകാലത്തേക്ക് പൊതുജനങ്ങൾക്ക് കൈമാറുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. റഷ്യൻ ഉൗർജ കന്പനിയായ ഗാസ്പ്രോം ജൂണ്‍ മുതൽ ബാൾട്ടിക് കടലിലെ നോർഡ് സ്ട്രീം 1 വഴിയുള്ള ഗ്യാസ് ഡെലിവറികൾ തടഞ്ഞിരിക്കുകയാണ്.
ജർമനിയിലെ ഗ്യാസ് ക്ഷാമത്തിന് പരിഭ്രാന്തി വേണ്ടെന്ന് ഊർജ റെഗുലേറ്ററി
05:12 AM Jul 20, 2022 | Deepika.com