ബെർലിൻ: ഖത്തർ എയർവേസ് നവംബറിൽ ഡ്യൂസൽഡോർഫ് ഫ്ളൈറ്റുകൾ ആരംഭിക്കും. ജർമനിയിൽ നിന്നും ഇത് നാലാമത്തെ ഡസ്റ്റിനേഷനാണ് ഡൂസൽഡോർഫ്. നിലവിൽ ബെർലിൻ, ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക് എന്നിവിടങ്ങളിൽ നിന്നാണ് ഖത്തർ എയർവേയ്സ് പറക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സർവീസ് തുടങ്ങുമെന്നുള്ള പ്രഖ്യാപനമാണ് നവംബർ മൂന്നിന് ആരംഭിക്കുന്നത്. 254 സീറ്റുകളുള്ള ബി7878എസ് ടൈപ്പ് വിമാനമായിരിയ്ക്കും സർവീസ് നടത്തുക.
ആഴ്ചയിലെ സേവനത്തെ അടിസ്ഥാനമാക്കി, പുതിയ ഷെഡ്യൂൾ ഇപ്രകാരമായിരിയ്ക്കും. കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിന്, ദോഹയിൽ നിന്നും ആഴ്ചയിലെ അഞ്ച് ദിവസങ്ങളിൽ ആയിരിക്കും സർവീസ്.
ദോഹ മുതൽ ഡ്യൂസൽഡോർഫ്, ക്യുആർ85: ചൊവ്വ, ബുധൻ, 8.00-12:45; തിങ്കൾ, വ്യാഴം, വെള്ളി, ശനി, ഞായർ, 12:20-17:05
ഡ്യൂസൽഡോർഫ് മുതൽ ദോഹ വരെ: ക്യുആർ86, ചൊവ്വ, ബുധൻ, 15:25-23:20; തിങ്കൾ, വ്യാഴം, വെള്ളി, ശനി, ഞായർ, 18:35~02:30+1 എന്നിങ്ങനെയാണ് സമയങ്ങൾ.
ഷെഡ്യൂളും വിമാനവും പിന്നീട് മാറും. ഖത്തർ എയർവേയ്സ് ബോയിംഗ് 787-9 ഡ്രീംലൈനർ ആയിരിയ്ക്കും സർവീസ് നടത്തുക.
ഡ്യൂസൽഡോർഫിൽ നിന്നും ഖത്തർ എയർവേയസ് നവംബർ മൂന്നിന് സർവീസ് തുടങ്ങും
12:58 AM Jul 20, 2022 | Deepika.com