ന്യൂഡൽഹി: ഡൽഹിയിൽ കർമലീത്ത മഞ്ഞുമ്മൽ പ്രോവിൻസ് വൈദികരുടെ നേതൃത്വത്തിൽ സുഖ്ദേവ് വിഹാറിലുള്ള കാർമ്മൽ നിവാസ് കർമ്മലീത്ത ആശ്രമത്തിൽവച്ച് നോർത്തേണ്‍ റീജണ്‍ കാർമെലൈറ്റ് മീറ്റ് നടത്തപ്പെട്ടു. മുഖ്യാതിഥിയായി വത്തിക്കാനിൽ നിന്നുള്ള മാർപാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോ പോൾഡോ ജിറേലി വിളക്ക് തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു.
നോർത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന പത്തോളം കർമ്മലീത്ത കോണ്ഗ്രിഗേഷനുകളിൽനിന്ന് നിരവധി പുരോഹിതരും കന്യാസ്ത്രീകളും അവരുടെ വിവിധ പ്രൊവിൻസുകളിലെ അധികാരികളും പങ്കെടുത്തു. ഈ സമ്മേളനത്തിൽ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ കർമലീത്ത ആത്മീയതയും സിനഡാലിറ്റിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.