മനാമ: കഴിഞ്ഞ രണ്ടു വർഷക്കാലമായി ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച കെപിഎ ഹോസ്പിറ്റൽ ചാരിറ്റി വിംഗ് സേവകരെ ബീകോ മണി എക്സ്ചേഞ്ചുമായി ചേർന്ന് ഇന്ത്യൻ ക്ലബിൽ നടന്ന കൊല്ലം പ്രവാസി അസോസിയേഷന്റെ കെപിഎ മീറ്റ് 2022ൽ ആദരിച്ചു.
ആദരിക്കൽ സമ്മേളനം ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ വിംഗിലെ 40 ഓളം ആരോഗൃപ്രവർത്തകർക്ക് ചടങ്ങിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. മൊമെൻറോ നൽകി ആദരിച്ചു. സൽമാനിയ ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഹെഡ് ഡോ. പി.വി. ചെറിയാൻ ഉദ്ബോധന പ്രഭാഷണം നടത്തി. കെപിഎ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങിന് ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ രാജ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ബികോ പ്രതിനിധി നിധീഷ്, സെക്രട്ടറി കിഷോർ കുമാർ എന്നിവർ ആശംസകൾ അറിയിച്ചു.