നുഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ജൂലൈ 2 ശനിയാഴ്ച സന്ധ്യാ പ്രാർഥനയ്ക്കുശേഷം നടന്ന വിശുദ്ധ തോമാശ്ലീഹായുടെ ദുഖ്റോനോ പെരുന്നാൾ റാസയിൽ റവ. ഫാ. തോമസ് വർഗീസ്( ജിജോ പുതുപ്പള്ളി) നേതൃത്വം നൽകി. ഷാലിമാർ ഗാർഡൻ സെന്റ് തോമസ് പ്രയർ ഗ്രൂപ്പിന്റെ വകയായി കാപ്പിയും വടയും ലഘുഭക്ഷണമായി നൽകി. ഞായറാഴ്ച നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം പാച്ചോർ നേർച്ച വിതരണവും നടത്തപ്പെട്ടു.