ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം

09:28 PM Jul 02, 2022 | Deepika.com
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല. നിലവില്‍ എല്ലാ പൗരന്‍മാര്‍ക്കും ആഴ്ചയില്‍ ഒരു ടെസ്റ്റ് സൗജന്യമായി എടുക്കാമായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ സാധിക്കാത്തവര്‍, ഗര്‍ഭകാലത്തിന്റെ ആദ്യ ൈ്രടമെസ്റററിലുള്ളവര്‍, ഫാമിലി കെയറര്‍മാര്‍, അംഗവൈകല്യമുള്ളവര്‍, അവരുടെ കെയറര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ഇനി സൗജന്യ ടെസ്ററ് ലഭിക്കുക.

ഇതുകൂടാതെ, കോവിഡ് ബാധിതരുടെ കുടുംബാംഗങ്ങള്‍, അഞ്ച് വയസ് വരെയുള്ള കുട്ടികള്‍, നഴ്സിങ് ഹോമുകളിലുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള സ്ഥാപനങ്ങളിലുള്ളവര്‍ എന്നിവര്‍ക്കും സൗജന്യമായി ടെസ്ററ് ചെയ്യാം.

ആശുപത്രികളിലെ ഇന്‍പേഷ്യന്റ്, ഔട്ട്പേഷ്യന്റ് വിഭാഗങ്ങളില്‍ ചികിത്സയിലുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും, കോവിഡിന്റെ ക്ളിനിക്കല്‍ ടെസ്റ്റുകളില്‍ പങ്കെടുക്കുന്നവര്‍ക്കും ഈ സൗകര്യം തുടര്‍ന്നും ലഭ്യമാകും.

കോവിഡ് ബാധിച്ച ശേഷം, ജോലിക്കു പോകും മുന്‍പ് നെഗറ്റീവായെന്നു തെളിയിക്കാന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവരാണ് സൗജന്യം ലഭിക്കുന്ന മറ്റൊരു വിഭാഗം. ഇത്തരം ആവശ്യങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകളും ഹാജരാക്കണം.