+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്കിൽ ചിത്രീകരിച്ച "ലോക്ക്ഡ് ഇൻ' ചിത്രത്തിന്‍റെ ടീസർ റിലീസ്

ന്യൂയോർക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടായി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി സമ്പൂർണ ചിത്രീകരണം നിർവഹിച്ച കുറ്റാന്വേഷണ ത്രില്ലെർ സിനിമ "ലോക്ക്ഡ് ഇൻ' (Locked In) ആഗസ്ത് മാസം മൂന്നാം വാരത്ത
ന്യൂയോർക്കിൽ  ചിത്രീകരിച്ച
ന്യൂയോർക്ക്: മലയാള സിനിമാ ലോകത്തിനു ഒരു മുതൽക്കൂട്ടായി ന്യൂയോർക്കിലും ന്യൂജേഴ്സിയിലുമായി സമ്പൂർണ ചിത്രീകരണം നിർവഹിച്ച കുറ്റാന്വേഷണ ത്രില്ലെർ സിനിമ "ലോക്ക്ഡ് ഇൻ' (Locked In) ആഗസ്ത് മാസം മൂന്നാം വാരത്തിൽ പ്രദർശനത്തിന് തയാറാകുന്നു.

ചിത്രത്തിന്‍റെ ടീസർ ജൂലൈ ഒന്നിന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്യുകയാണ്. പുതുമകൾ ധാരാളം നിറഞ്ഞു നിൽക്കുന്ന ഈ ത്രില്ലെർ ചിത്രത്തിന്‍റെ ടീസറും പുതുമകൾ ഉൾക്കൊള്ളിച്ചു റിലീസ് ചെയ്യുന്നതിനാണ് പിന്നണി പ്രവർത്തകർ തയ്യാറെടുക്കുന്നത്. "ഇത് നമ്മുടെ സിനിമ" എന്ന ആപ്ത വാക്യത്തോടെ ആയിരം പേർ ആയിരം സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ഒരേ സമയം ടീസർ റിലീസ് ചെയ്തു പുതുമ സൃഷ്ടിക്കുന്നത് മലയാള സിനിമയിൽ ഇതാദ്യമാണ്. "ആയിരത്തിൽ ഒരുവൻ" എന്ന അഭിമാനത്തോടെ സോഷ്യൽ മീഡിയയിലൂടെ ഒരേ സമയം ടീസർ റിലീസ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് പ്രത്യേക അനുഭവത്തിന്റെ നിമിഷങ്ങളാണ്.

അമേരിക്കയിൽ സമീപകാലത്തു നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി നിർമിച്ച "ലോക്ക്ഡ് ഇൻ" സിനിമ ന്യൂയോർക്കിലെ പ്രശസ്ത കലാകാരനും ഗായകനുമായ ശബരീനാഥാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. നവാഗത സംവിധായകനായ ശബരീനാഥ്‌ മലയാള സിനിമയിലെ ഏതാനും പ്രശസ്ത സംവിധായകരോടൊപ്പം ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച പരിചയസമ്പത്തിലാണ് ഈ സിനിമ സംവിധാനം ചെയ്തത്. വളരെ ആവേശകരമായി അവസാനം വരെ കണ്ടിരിക്കാവുന്ന ഈ കുറ്റാന്വേഷണ സസ്പെൻസ് ത്രില്ലെർ ചിത്രത്തിന്‍റെകഥ, തിരക്കഥ, സംഭാഷണം, സം

വിധാനം എല്ലാം നിർവഹിച്ചിരിക്കുന്നത് അനുഗ്രഹീത കലാകാരനായ ശബരീനാഥ്‌ തന്നെയാണ്. ന്യൂയോർക്കിലും ന്യൂജേഴ്സിയിലും വച്ച് പൂർണമായി ചിത്രീകരിച്ചിരിക്കുന്ന ഒന്നര മണിക്കൂറിലധികം ദൈർഘ്യമുള്ള സിനിമയിലെ അഭിനേതാക്കളും ന്യൂയോർക്ക് ന്യൂജേഴ്‌സി ഭാഗത്തുള്ളവർ തന്നെയാണ്. അവരോടൊപ്പം ഹോളിവുഡ് അഭിനേതാക്കളായ ഏതാനും പേരും അഭിനയിച്ചിട്ടുണ്ട്.

റൊമാൻസും കൊലപാതകവും കുറ്റാന്വേഷണവും എല്ലാം സമ്മിശ്രമായി ഉൾക്കൊള്ളുന്ന ഈ സിനിമയിൽ മുഖ്യ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ഷാജി എഡ്‌വേഡ്‌, സവിത റാവു, ഹാനാ അരീച്ചിറ, ആൽബിൻ ആന്‍റോ, സണ്ണി കല്ലൂപ്പാറ എന്നീ അഭിനേതാക്കളോടൊപ്പം ഹോളിവുഡ് നടൻ ജോയൽ റാറ്റ്നറും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഹരിലാൽ നായർ നിർമ്മാണവും ക്യാമറാമാൻ ജോൺ മാർട്ടിൻ ഛായാഗ്രഹണവും നിർവഹിച്ച സിനിമയുടെ പ്രൊജക്റ്റ് ഡിസൈനർ അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസാണ്. ഓഗസ്റ്റ് മാസം മൂന്നാം വാരം അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ സാധാരണയായി മലയാള സിനിമ പ്രദർശിപ്പിക്കുന്ന തീയേറ്ററുകളിലൂടെ മലയാളികൾക്കായി സമ്മാനിക്കാനാണ് സിനിമയുടെ പിന്നണി പ്രവർത്തകർ ആലോചിക്കുന്നത്.

വാനമ്പാടി കെ. എസ്. ചിത്ര ആലപിച്ച "മുകിലേ ചാരെ വന്നു....." എന്ന ഈ സിനിമയിലെ ഗാനം ഇതിനോടകം സംഗീത സ്നേഹികളുടെയിടയിൽ തരംഗമായി കൊണ്ടിരിക്കുകയാണ്. എത്ര കേട്ടാലും മതിവരാത്ത ഈ ഗാനത്തിന്റെ വരികൾ രചിച്ചത് സിജു തുറവൂരും സംഗീത സംവിധാനം നിർവഹിച്ചത് ഗായകൻ കൂടിയായ ശബരീനാഥുമാണ്‌.

എഴുപതു-എൺപതുകളിലെ മലയാള സിനിമാ നിർമ്മാതാവായിരുന്ന തിരുവനന്തപുരം മുല്ലശ്ശേരിൽ മുകുന്ദന്‍റെ മകനായ ശബരീനാഥ്‌ ന്യൂയോർക്ക് പ്രദേശത്തെ അറിയപ്പെടുന്ന ഒരു ഗായകനാണ്. ചിത്ര ആലപിച്ച ഈ ശ്രുതിമധുര ഗാനം സൈനാ വീഡിയോസ് യൂ-ട്യൂബിലൂടെ പൊതുസമൂഹത്തിൽ എത്തിച്ചപ്പോൾ രണ്ടാഴ്ചക്കുള്ളിൽ ഏകദേശം അരലക്ഷത്തിലധികം പേരാണ് ആസ്വദിച്ചിട്ടുള്ളത്. ഈ ഗാനത്തിന്റെ യൂ-ട്യൂബ് ലിങ്ക്: