ബെർലിൻ: ജർമനിയിൽ പണപ്പെരുപ്പം 7.6 ശതമാനമായി കുറഞ്ഞു.ഗ്യാസ് റിബേറ്റ്, കിഴിവുകൾ, പൊതുഗതാഗതത്തിലെ ടിക്കറ്റ് കിഴിവ്, മുൻ മാസങ്ങളെ അപേക്ഷിച്ച് എണ്ണവിലയിലുണ്ടായ കുറവ് എന്നി ഘടകങ്ങളുടെ ഫലമായി, ജൂണിൽ പണപ്പെരുപ്പം ഒരു പരിധിവരെ കുറയ്ക്കാൻ ജർമനിക്ക് കഴിഞ്ഞു.
ചരക്കുകളുടെയും സേവനങ്ങളുടെയും ശരാശരി വില ഒരു വർഷം മുന്‍പുള്ളതിനേക്കാൾ 7.6 ശതമാനം കൂടുതലാണെന്ന് ഫെഡറൽ സ്ററാറ്റിസ്ററിക്കൽ ഓഫീസ് അല്ലെങ്കിൽ ഡെസ്ററാറ്റിസ് ബുധനാഴ്ച പ്രഖ്യാപിച്ചു, മെയ് മാസത്തിൽ 7.9 ശതമാനമായിരുന്നു. ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള പുതിയ നടപടികൾ ആരംഭിക്കുന്നതിന് മുന്‍പ് സാന്പത്തിക വിദഗ്ധർ ജൂണിൽ 8 ശതമാനം പണപ്പെരുപ്പ നിരക്ക് പ്രവചിച്ചിരുന്നു.
എല്ലാ മേഖലകളിലും വില വ്യത്യാസങ്ങൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, ഉൗർജ വില 38 ശതമാനം വർധനയിലാണ്, മെയ് മാസത്തിലെ 38.3 ശതമാനത്തിൽ നിന്ന് കുറഞ്ഞു. സേവനങ്ങളുടെ പണപ്പെരുപ്പം 2.1 ശതമാനമായിരുന്നു. ഇത് മുൻ മാസം 2.9 ശതമാനമായിരുന്നു. എന്നാൽ പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം മെയ് മാസത്തിൽ 11.1 ശതമാനത്തിൽ നിന്ന് ജൂണിൽ 12.7 ശതമാനമായി ഉയർന്നു. ജനുവരി വരെ ഉയർന്ന പണപ്പെരുപ്പത്തിന് സാധ്യതയുള്ളതായും സൂചനയുണ്ട്.
ജർമനിയിൽ പണപ്പെരുപ്പം കുറയുന്നു
05:36 AM Jul 01, 2022 | Deepika.com