ടൊറോന്റോ: ടൊറോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികളുടെ ഓർക്കസ്ട്രായ ലെഗാറ്റോ ഈ വർഷത്തെ വാർഷികവും മ്യൂസിക് ഷോയും ജൂണ്‍ 25 വെള്ളിയാഴ്ച നടത്തപ്പെട്ടു. സെന്റ് തോമസ് ഫൊറോനാ പള്ളി വികാരി ബൈജു ചാക്കേരി ഉദ്ഘാടനം നിർവഹിച്ചു. ലെഗാറ്റോ ഡയറക്ടർ ബിജോ സെബാസ്റ്റ്യൻ ഈ ഡിജിറ്റൽ യുഗത്തിൽ കുട്ടികൾ സംഗീതം അഭ്യസിക്കുന്നതിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. രണ്ടു മണിക്കൂറോളം കുട്ടികൾ മനോഹരമായി പാട്ടുകൾ വയലിനിൽ വായിച്ചു. കുട്ടികളുടെ സഭാകന്പം മാറ്റി ആത്മവിശ്വാസം ഉള്ളവരായി വളരാനുള്ള പരിപാടികളും ഈ കോണ്‍സെർട്ടിന്റെ ഭാഗമായിരുന്നു.
സുനിൽ സെബാസ്റ്റ്യൻ റീൽട്ടറും, കനേഡിയൻ സ്കിൽസ് ഡെവലപ്മെന്റ് സെന്ററും ചേർന്നാണ് പ്രോഗ്രാം സ്പോണ്സർ ചെയ്തത്. ഈ കൂട്ടായ്മയുടെ ഭാഗമായി നാട്ടിലുള്ള ഒരു കുടുംബത്തിന്റെ വീട് പണിയെയും ഈ പ്രോഗ്രാമിന്റെ ബാക്കിയുള്ള ഫണ്ട് സഹായിക്കുന്നുണ്ട്. നൂറോളം ആളുകൾ ഒത്തു ചേർന്ന ഈ സംഗീത കുടുംബ സംഗമം കുട്ടികൾക്ക് വലിയ പ്രചോദനമായി. വിദ്യാർഥികളെ പ്രതിനിധീകരിച്ചു തെരേസ് ജോഷി നന്ദി പറഞ്ഞു.
വയലിൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള സമ്മർ ക്യാന്പ് ജൂലൈ 23 നു ടൊറോന്േറായിൽ ആരംഭിക്കും.ലെഗാറ്റോ വയലിൻ 2022-23 അധ്യയന വർഷം സെപ്റ്റംബർ മാസത്തിൽ ബ്രേക്ഫാസ്റ് കോണ്സെർട്ടോടു കൂടി തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.