+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു . ഓൺലൈനായി നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്‍റ് പി ബി സുരേഷിന്
പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് "പ്രവാസി നിക്ഷേപ സാദ്ധ്യതകൾ" എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിച്ചു .

ഓൺലൈനായി നടന്ന പരിപാടിയിൽ കല കുവൈറ്റ് പ്രസിഡന്‍റ് പി ബി സുരേഷിന്‍റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. സുനിൽ (Asst Project Officer Animal Husbandry Department) പ്രവാസികൾക്ക് നാട്ടിൽ വ്യക്തിപരമായോ കൂട്ടമായോ ഫാർമിംഗ് മേഖലയിൽ തുടങ്ങാനാവിശ്യമായ സംരംഭങ്ങളെ കുറിച്ച് വിശദീകരണവും , തുടർന്ന് ഡോ. സുബിൻ എം.എസ് (BVsc&AH, PG Dip Mobile farm aid unit ) ഫാർമിംഗ് മേഖലയിലെ വിവിധ പ്രോജക്ടുകൾ, പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട നൂതനാശയങ്ങളും, ലാഭകരമായി നടപ്പാക്കാനാവിശ്യമായ നിർദ്ദേശങ്ങളും വളരെ വിപുലമായ രീതിയിൽ അവതരിപ്പിച്ചു.

വെബ്ബിനാറിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഡോ. സുബിൻ മറുപടിയും പറഞ്ഞു. പരിപാടിയിൽ നിരവധി നിക്ഷേപ താല്പര്യമുള്ള പ്രവാസികളും, കലയുടെ അംഗങ്ങളും പങ്കെടുത്തിരുന്നു. കല ജനറൽ സെക്രട്ടറി ജെ സജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രെഷറർ അജ്നാസ് അഹമ്മദ് നന്ദി പറഞ്ഞു.