+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐപിസിഎൻഎ ന്യൂയോർക്ക്/ന്യൂജഴ്‌സി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്

ന്യൂജഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക്/ന്യൂജഴ്‌സി ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്, വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറിന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ
ഐപിസിഎൻഎ ന്യൂയോർക്ക്/ന്യൂജഴ്‌സി ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്
ന്യൂജഴ്‌സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ന്യൂയോർക്ക്/ന്യൂജഴ്‌സി ചാപ്റ്ററിന്‍റെ പ്രവർത്തനോദ്ഘാടനം ജൂലൈ ഒന്നിന്, വെള്ളിയാഴ്‌ച്ച വൈകുന്നേരം ആറിന് ന്യൂയോർക്ക് ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സിന്‍റെ ചുമതലയുള്ള കോൺസൽ എ.കെ. വിജയകൃഷ്‌ണൻ നിർവഹിക്കും.

ന്യൂയോർക്കിലെ ഓറഞ്ച്ബെർഗിലുള്ള സിറ്റാർ പാലസ് റെസ്റ്റോറന്‍റിൽ ഐപിസിഎൻഎ ന്യൂയോർക്ക്/ന്യൂജഴ്‌സി ചാപ്റ്റർ പ്രസിഡന്‍റ് സണ്ണി പൗലോസിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ നാഷണൽ പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, പ്രസിഡണ്ട് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ തുടങ്ങിയ ദേശീയ ഭാരവാഹികളും പങ്കെടുക്കും.

റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ഡോ. ആനി പോൾ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഐ.പി.സി.എൻ.എ ന്യൂയോർക്ക്/ന്യൂജേഴ്‌സി ചാപ്റ്റർ സെക്രട്ടറി ഫ്രാൻസിസ് തടത്തിൽ സ്വാഗതവും ട്രഷറർ ഷോളി കുമ്പിളിവേലിൽ നന്ദിയും പറയും. വൈസ് പ്രസിഡണ്ട് സജി ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി ജേക്കബ് മാനുവേൽ, ജോയിന്റ് ട്രഷറർ ബിജു ജോൺ, എക്സ് ഓഫിസിയോ ജോർജ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.