+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന്

ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7ലെ ശ്രീനാരായണ ഗുരു ആത്മീയസാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന് ഞായറാഴ്ച്ച
ഗുരുദേവ പൂജയും പ്രാർത്ഥനയും  ജൂലൈ മൂന്നിന്
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7-ലെ ശ്രീനാരായണ ഗുരു ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന് ഞായറാഴ്ച്ച രാവിലെ പത്തിനു നടത്തെപ്പെടും.

ഭരണ സമിതി അംഗങ്ങളായ പ്രകാശ് എസ്, മെഹ്റോളി, ജയപ്രകാശ്, മഹാവീർ എൻക്ലേവ്, അംബിക വിനുദാസ്, സതി സുനിൽ, ഉത്തംനഗർ എന്നിവരുടെ നേതൃത്വത്തിൽ ദൈവ ദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ഉണ്ടാവും. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി എൻ ജയദേവനുമായി 9868921191 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.