മനാമ: ലോകമെന്പാടും പടർന്നു പന്തലിച്ചു കിടക്കുന്ന വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കോണ്‍ഫറൻസിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹ്റിനിലെ മനാമയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലിൽ ഇന്നു വൈകിട്ട് ആറിന് തിരി തെളിയും. കേരള വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, ജോണ്‍ ബ്രിട്ടാസ് എംപി, ഇ.ടി. മുഹമ്മദ് ബഷീർ എംപി തുടങ്ങിയ നിരവധി നേതാക്കളും ആഗോള തലത്തിലെ നിരവധി പ്രൊവിൻസുകളിൽനിന്ന് നാനൂറോളം പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.
ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോണ്‍ മത്തായി, ഗ്ലോബൽ ട്രഷറർ തോമസ് അറന്പൻകുടി, ഗ്ലോബൽ വൈസ് പ്രസിഡന്റ് പി.സി. മാത്യു തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും.
ഡബ്ല്യുഎംസി ബഹ്റിൻ പ്രോവിൻസാണ് പതിമൂന്നാം സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത്. സമ്മേളനത്തിന്റെ രജിസ്ട്രേഷൻ 23 വ്യാഴാഴ്ച ആരംഭിച്ചു. പ്രതിനിധികൾ സമ്മേളന നഗറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോട്ടൽ റാഡിസണ്‍ ബ്ലൂവിലെ സമ്മേളനവേദിക്ക് ഡബ്ല്യുഎംസി മുൻ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ പേരാണ് നൽകിയിരിക്കുന്നത്.
ഇന്നു തുടങ്ങുന്ന സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും. ശനിയാഴ്ച നടക്കുന്ന കലാ-സാംസ്കാരിക പരിപാടികളിൽ പിന്നണി ഗായകൻ ബിജു നാരായണൻ, നടനും സംവിധായകനുമായ രമേശ് പിഷാരടി തുടങ്ങിയവർ അണിനിരക്കും. നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാസന്ധ്യയും സമാപന സമ്മേളനത്തിൽ അരങ്ങേറുമെന്ന് കോണ്‍ഫറൻസ് ചെയർമാനും മിഡിൽ ഈസ്റ്റ് റീജണ്‍ ചെയർമാനുമായ രാധാകൃഷ്ണൻ തെരുവത്ത്, ജനറൽ കണ്‍വീനറും ബഹ്റിൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, ട്രഷറർ ജിജോ ബേബി, ബഹറിൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, കോണ്‍ഫറൻസ് പെട്രോണ്‍ ഡോ. പി.വി. ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.