ഗാർലന്റ് (ഡാളസ്): കെപിസിസി മുൻ പ്രസിഡന്റും കേരളാ മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലക്കു ഡാളസിൽ സ്വീകരണം നൽകുന്നു. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് (ഒഐസിസി യുഎസ്എ) ഡാളസ് ചാപ്റ്ററാണ് സ്വീകരണ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിൽ ഒഐസിസി യുഎസ്എ സതേണ്‍ റീജിയണിന്റെ പ്രവർത്തനോദ്ഘാടനവും ഉണ്ടായിരിക്കും.
ജൂണ്‍ 26 ഞായറാഴ്ച വൈകിട്ട് നാലിന് ഗാർലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് സ്വീകരണ സമ്മേളനം നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കോണ്‍ഗ്രസ് പ്രവർത്തകരേയും അനുഭാവികളേയും നേരിൽ കണ്ടു ആശയ വിനിമയം നടത്തുക, കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തെ വിലയിരുത്തുക എന്നതും സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യമാണെണ് ഒഐസിസി നേതാക്കൾ അറിയിച്ചു.
ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, വൈസ് പ്രസിഡന്റ് ബോബൻ കൊടുവത്ത്, മീഡിയ ചെയർമാൻ പി.പി. ചെറിയാൻ തുടങ്ങിയ ദേശീയ നേതാക്കളും, ടെക്സസിന്റെയും സതേണ്‍ റീജണിന്റെയും വിവിധ ഭാഗങ്ങളിലുള്ള കോണ്‍ഗ്രസ് പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
റോയ് കൊടുവത്ത് - 972 569 7165
സജിജോർജ് - 214 714 0838
പ്രദീപ് നാഗനൂലിൽ - 469 449 1905
തോമസ് രാജൻ - 214 287 3035