ന്യൂയോർക്ക്: സാക്രമെന്റോ റീജണൽ മലയാളി അസോസിയേഷന്റെ (സർഗം) പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തനമനുഷ്ഠിക്കുകയും ഇപ്പോൾ സർഗം ട്രസ്റ്റി ബോർഡ് അംഗമായി സേവനം ചെയ്കയും ചെയുന്ന സിജിൽ പാലക്കലോടി ഫോമാ ഗ്ലോബൽ കണ്വൻഷൻ വെസ്റ്റേണ്‍ റീജണൽ കോർഡിനേറ്ററായി തെരഞ്ഞെടുത്തു.
ഫോമാ വെസ്റ്റേണ്‍ റീജണൽ അർ.വി.പി ജോസ് വടകര, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോസഫ് ഒൗസോ പ്രിൻസ് നെച്ചികാട്ട് എന്നിവരോടൊപ്പം വിമൻസ് ഫോറം ട്രഷററായ ജാസ്മിൻ പരോളും വെസ്റ്റേണ്‍ റീജണിൽ നിന്നുള്ള നാഷണൽ കമ്മിറ്റി അംഗമാണ്. ഫോമാ വെസ്റ്റേണ്‍ റീജണ്‍ കമ്മിറ്റി അംഗമായ സിജിൽ പാലക്കലോടി ഫോമയുടെ മുൻ നാഷണൽ കമ്മിറ്റി അംഗവും ഷിക്കാഗോ കണ്വൻഷൻ സബ് കമ്മിറ്റി കോ-ചെയർ ആയും മുൻപ് പ്രവർത്തിച്ചിരുന്നതാണ്.
റീജണിനിൽ നിന്നുള്ള രജിസ്ട്രേഷനുകൾ കോർഡിനേറ്റ് ചെയ്യുക, ആവരെ കണ്വൻഷൻ പരിപാടികളിലേക്ക് പങ്കെടുക്കുവാൻ നിർദേശിക്കുക, കണ്‍വൻഷനിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ എത്തുന്പോൾ വേണ്ടുന്ന മാർഗനിർദേശങ്ങൾ അർവിപിയും, നാഷണൽ കമ്മിറ്റി അംഗങ്ങളുമായി ഒത്തുചേർന്നു നൽകുക എന്നിവയാണ് കണ്വൻഷൻ റീജണൽ കോർഡിനേറ്റർമാരുടെ പ്രധാന ചുമതലകൾ.
മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബസംഗമം അമേരിക്ക കാനഡ മെക്സികോ ഉൾപ്പെടെ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളികളെ ഒത്തു ചേർക്കുന്ന ഒരു വേദിയായി മാറും. വേദിയിൽ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക- ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. വെസ്റ്റേണ്‍ റീജണിൽ നിന്നും നൂറോളം കുടുംബങ്ങൾ കണ്‍വൻഷനിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെനി പൗലോസാണ് വെസ്റ്റേണ്‍ റീജണിന്റെ ചാർജ് വഹിക്കുന്ന കണ്വൻഷൻ കോ ചെയർ.
ഇപ്പോൾ കണ്വൻഷൻ രജിസ്ട്രേഷൻ കട്ട് ഓഫ് തീയതി ജൂലൈ 15 ആണ്, അതിനു ശേഷം രജിസ്ട്രേഷൻ തീയതി നീട്ടണോ എന്നുള്ളത് തീരുമാനിക്കേണ്ടി വരും. ഫോമാ വെബ്സൈറ്റിലൂടെ എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി. ഉമ്മൻ, വൈസ് പ്രസിഡൻറ് പ്രദീപ് നായർ, ജോയിൻറ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിൻറ് ട്രഷറർ ബിജു തോണിക്കടവിൽ, കണ്വൻഷൻ ചെയർമാൻ പോൾ ജോണ്‍ എന്നിവർ അഭ്യർഥിച്ചു.