ക്രോയ്ഡോണ്‍: ക്രോയ്ഡോണ്‍ സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ പൗലോസ് ശ്ലീഹായുടെ തിരുനാൾ ജൂണ്‍ 26 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് കാറ്റർഹാം ഓണ്‍ ദി ഹിൽ സേക്രട്ട് ഹാർട്ട് റോമൻ കത്താലിക് ചർച്ചിൽ ഇടവക വികാരി ഫാ. ജോണ്‍ അലക്സിന്റെ കാർമികത്വത്തിൽ അതിവിപുലമായി നടത്തപ്പെടുന്നു.
ആഘോഷമായ ദിവ്യബലി, ഇടവകയിലെ കുഞ്ഞുങ്ങളുടെ പ്രഥണ ദിവ്യകാരുണ്യ സ്വീകരണം, ഭക്തിനിർഭരമായ റാസ, നേർച്ചവിളന്പ്, ഭക്തസംഘടകളുടെ വാർഷികം എന്നിവ പെരുന്നാളിനോടൊപ്പം നടക്കുന്നതാണ്. തിരുനാളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു. നേർച്ചവിളന്പിനുശേഷം രാത്രി 8.30ഓടെ തിരുനാളിന് കൊടിയിറങ്ങും.
ദേവാലയത്തിന്റെ അഡ്രസ്
Sacret Heart of Jesus RC Church,
Essendere Road, Cater Ham surrey CR35PB
കൂടുതൽ വിവരങ്ങൾക്ക്:
റോയി മാത്യു(സെക്രട്ടറി) 074804952628
പ്രദീപ് ബാബു(ട്രസ്റ്റി) 07535761330
ക്രോയ്ഡോണ്‍ സെന്റ് പോൾസ് ഇടവകതിരുനാളും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും ജൂണ്‍ 26ന്
10:42 PM Jun 22, 2022 | Deepika.com