+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാനവീയം 2022; കല കുവൈറ്റ്‌ മെഗാ സാംസ്കാരിക മേള സ്വാഗതസംഘം രൂപീകരിച്ചു

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാംസ്കാരിക മേളയായ മാനവീയം2022 സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 14 ന് മെഹബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ 'മാനവീയം 2022 ' അരങ്ങേറു
മാനവീയം 2022; കല കുവൈറ്റ്‌ മെഗാ സാംസ്കാരിക മേള സ്വാഗതസംഘം രൂപീകരിച്ചു
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാംസ്കാരിക മേളയായ മാനവീയം-2022 സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 14 -ന് മെഹബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ 'മാനവീയം 2022 ' അരങ്ങേറുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം മംഗഫ് കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.

യോഗത്തിൽ ജനറൽ സെക്രട്ടറി ജെ സജി പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് ചർച്ചകൾക്ക് ശേഷം 201 അംഗ കമ്മിറ്റിയെയും 61 അംഗ എക്സിക്യൂട്ടീവിനെയും, പരിപാടിയുടെ ജനറൽ കൺവീനറായി അനൂപ് മങ്ങാട്ടിനേയും കൺവീനർമാരായി ജ്യോതിഷ് ചെറിയാൻ, അരവിന്ദാക്ഷൻ എന്നിവരെയും തെരെഞ്ഞെടുത്തു.

പരിപാടിയുടെ വിവിധ കമ്മറ്റികളുടെ കൺവീനർമാരായി മനു തോമസ് (ഫിനാൻസ്), ജയചന്ദ്രൻ (സുവനീർ), പ്രജോഷ് (വോളണ്ടീയർ), സണ്ണി സൈജേഷ് (പ്രോഗ്രാം), ശ്രീജിത്ത് (പബ്ലിസിറ്റി), പ്രവീൺ പി വി (സ്റ്റേജ്&സൗണ്ട്), ഷിനി റോബർട്ട്‌ (റിസപ്ഷൻ), ഷിജിൻ (ഫുഡ് കമ്മിറ്റി) എന്നിവരെ ഐക്യകണ്ഠേന യോഗം തെരഞ്ഞെടുത്തു.

ട്രഷറർ അജ്നാസ്, വൈസ് പ്രസിഡന്‍റ് ശൈമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യോഗത്തിന് ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും കൺവീനർ ജ്യോതിഷ് ചെറിയാൻ നന്ദിയും പറഞ്ഞു.