+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചില്ല സംഘടിപ്പിക്കുന്ന ബഷീർ സ്മൃതി ജൂൺ 24ന്

റിയാദ് : വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും ആധാരമാക്കി ചില്ല റിയാദ് ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്ന ശീർഷകത്തിൽ ഏകദിന സാംസ്കാരികാവതരണങ്ങൾ സംഘടിപ്പിക്കുന്നു. റിയാദിലെ ബദിയയിൽ ജൂൺ 24ന് രാവിലെ 9:3
ചില്ല സംഘടിപ്പിക്കുന്ന ബഷീർ സ്മൃതി ജൂൺ 24ന്
റിയാദ് : വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തും ജീവിതവും ആധാരമാക്കി ചില്ല റിയാദ് ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്ന ശീർഷകത്തിൽ ഏകദിന സാംസ്കാരികാവതരണങ്ങൾ സംഘടിപ്പിക്കുന്നു. റിയാദിലെ ബദിയയിൽ ജൂൺ 24ന് രാവിലെ 9:30ന് റെജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി വൈകുന്നേരം ആറു വരെ നീണ്ടുനിൽക്കും.

രാവിലെ പ്രശസ്ത എഴുത്തുകാരൻ ഇ സന്തോഷ് കുമാർ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവ്വഹിക്കും. ചില്ല കോർഡിനേറ്റർ സുരേഷ് ലാൽ ആമുഖം അവതരിപ്പിക്കും. ബഷീറിന്റെ ജീവിതത്തെ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് പ്രഫ. എം എൻ കാരശ്ശേരി എഴുതിയ ബഷീർമാല, മനോജ് കിഴിശ്ശേരി, ഷാഫി എന്നിവർ ആലപിക്കും. തുടർന്ന് വിപിൻ കുമാർ ‘ബഷീർ എന്ന കാലാതിവർത്തിയായ കല’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ലിയ ഖദീജ, ദീപക് ദേവ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ‘ബഷീറും പാത്തുമ്മയും ആടും’ എന്ന രംഗാവതരണം തുടർന്ന് നടക്കും.

ഉച്ചഭക്ഷണത്തിന് ശേഷം എം എ റഹ്മാൻ സംവിധാനം ചെയ്ത ‘ബഷീർ ദ മേൻ’ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കും. പരമ്പരയിലെ രണ്ടാത്തെ പ്രഭാഷണം, ‘ബഷീറിലെ പരിസ്ഥിതിയും രാഷ്ട്രീയവും’ സീബ അവതരിപ്പിക്കും. വിനോദ് കുമാർ മലയിൽ, ബൈജു കീഴ്‌ശ്ശേരി എന്നിവരുടെ സഹകരണത്തോടെ മുരളി കണിയാരത്ത് ബഷീറിന്റെ ‘ഒരു മനുഷ്യൻ’ എന്ന കഥയുടെ രംഗാവിഷ്കാരം നടത്തും.

‘വ്യാകരണം തെറ്റിയ ബഷീർ’ എന്ന വിഷയത്തിൽ എം ഫൈസൽ നടത്തുന്നതാണ് മൂന്നാമത്തെ പ്രഭാഷണം. തുടർന്ന് പ്രഭാഷണവിഷയങ്ങളുടെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന സംവാദ സദസ്സിനെ ബീന മോഡറേറ്റ് ചെയ്യും. സതീഷ് കുമാർ വളവിൽ ഉപസംഹാരം നടത്തും. പരിപാടിയുടെ ഭാഗമായി ബഷീർ കൃതികളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം, ബഷീറിന്റെ കാരിക്കേച്ചറുകളുടെ തൽസമയ രചന എന്നിവ നടക്കും. കോവിഡ് കാലം സൃഷ്ടിച്ച ഇടവേളക്കുശേഷം ചില്ല നടത്തുന്ന ആദ്യത്തെ ഏകദിന പരിപാടിയാണ് ‘ആ പൂവ് നീ എന്ത് ചെയ്തു’.