റിയാദ്: നവോദയ മുൻ ജോയിന്റ് സെക്രട്ടറി രാജേന്ദ്രൻ നായർ അനുസ്മരണം സംഘടിപ്പിച്ചു. നവോദയ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്ന രാജേന്ദ്രൻ നായർ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് 2015ലാണ് മരണപ്പെടുന്നത്. സൗദി ബ്രിട്ടീഷ് ബാങ്ക് ജീവനക്കാരനായിരുന്ന അദ്ദേഹം കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. നവോദയയുടെ ജോയിന്റ് സെക്രട്ടറി, സാംസ്കാരിക കമ്മിറ്റി ചെയർമാൻ, ബത്ത ഏരിയാ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നാടക നടൻ കൂടിയായിരുന്ന രാജേന്ദ്രൻ നവോദയയുടെ തീപ്പൊട്ടൻ, തട്ടകം നാടകവേദിയുടെ ടിപ്പു സുൽത്താൻ തുടങ്ങിയ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
അനുസ്മരണ യോഗം കുമ്മിൾ സുധീർ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ നായരും അദ്ദേഹത്തിന്റെ കുടുംബവും സംഘടനക്ക് നൽകിയ സംഭാവനകളെ കുറിച്ച് സുധീർ അനുസ്മരിച്ചു. ബാബുജി, അനിൽ പിരപ്പൻകോട്, ഷൈജു ചെന്പൂര്, ഹാരിസ്, അബ്ദുൽ കലാം, ജയ്ജിത്ത്, പൂക്കോയ തങ്ങൾ, ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് വിക്രമലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ സ്വാഗതവും അനിൽ മണന്പൂര് നന്ദിയും രേഖപ്പെടുത്തി.