ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കിൽനിന്നൊഴിഞ്ഞ് വിനോദത്തിന്റെ വർണക്കാഴ്ചകൾക്ക് അവസരമൊരുക്കി ഡബ്ലിൻ സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽനിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന "ഫമീലിയ കുടുംബ സംഗമം 2022’ ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടത്തപ്പെടും.
ജൂണ്‍ 25 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 വരെ കോർക്കാ പാർക്കിൽ നടത്തുന്ന കുടുംബസംഗമത്തിന് താല കുർബാന സെന്റർ ആതിഥ്യമരുളും.
കുടുംബസുഹൃത് ബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനും, നർമ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ പരിപാടികൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദന്പതികൾക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്. ആവേശമുണർത്തുന്ന വടംവലി മത്സരം, പാചകമത്സരം, ഫുഡ്ബോൾ മത്സരങ്ങൾ, കുട്ടികൾക്കായി ബൗണ്‍സിംഗ് കാസ്റ്റിൽ, ഫേസ് പെയിന്റിംഗ്, സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാന്റ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണാഭമാക്കും.
അയർലൻഡിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയും കുടുംബസംഗമത്തോട് അനുബന്ധിച്ചുണ്ടാവും. ഡബ്ലിൻ സീറോ മലബാർ സോണൽ കമ്മറ്റിയുടേയും, കുർബാന സെന്ററുകളിലെ സെക്രട്ടറിമാരുടേയും, താല കുർബാനസെന്റർ കമ്മറ്റിയുടേയും നേതൃത്വത്തിൽ കുടുംബസംഗമത്തിനായുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു. സഭാംഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.