കുവൈറ്റ് സിറ്റി: ദീർഘകാലമായി കുവൈറ്റിൽ പ്രവാസജീവിതം നയിച്ചിരുന്ന ഗുരുവായൂർ ചേറ്റുവ സ്വദേശി നാലകത്ത് അബ്ദുൽ മനാഫ് (59) അന്തരിച്ചു. ഒരു മാസമായി നാട്ടിൽ അവധിയിലായിരുന്നു. കുവൈറ്റ് കെ.എംസിസി. അംഗമായിരുന്നു. പിതാവ് പരേതനായ വലിയകത്ത് അബൂബക്കർ. മാതാവ് പരേതയായ സൈനബ; ഭാര്യ: ബുഷ്റ. മകൻ: ഖാജ. മകൾ: മുജീബ. സഹോദരങ്ങൾ: ഷെരീഫ്, നാസർ, ശാഹുൽ ഹമീദ്, ഫാത്തിമ, റംലത്ത് മരുമകൻ: തസ്ലിം റഹ്മാൻ.