+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിലാഡല്‍ഫിയയില്‍ മതബോധനസ്‌കൂള്‍ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു

ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്‌കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 17 യുവതീ യുവാക്കളെ ഇടവകാസമൂഹം ആദ
ഫിലാഡല്‍ഫിയയില്‍ മതബോധനസ്‌കൂള്‍ ഗ്രാജുവേറ്റ്‌സിനെ ആദരിച്ചു
ഫിലഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോന ദേവാലയത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഈ വര്‍ഷം മതബോധനസ്‌കൂള്‍ പന്ത്രണ്ടാംക്ലാസില്‍ നിന്നും ഗ്രാജുവേറ്റുചെയ്ത് ഡിപ്ലോമ നേടിയ 17 യുവതീ യുവാക്കളെ ഇടവകാസമൂഹം ആദരിച്ചു. ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ദിവ്യബലി അര്‍പ്പിച്ച് പ്രത്യേക പ്രാര്‍ത്ഥനകളും ഗ്രാജുവേറ്റ്‌സിനെ അനുമോദിച്ചു അനുഗ്രഹ പ്രഭാഷണവും നടത്തി.

സൺഡേ സ്‌കൂള്‍ പ്രിന്‍സിപ്പൽ ജേക്കബ് ചാക്കോ ലളിതമായ ഗ്രാജുവേഷന്‍ ചടങ്ങ് മോഡറേറ്റു ചെയ്തു. പന്ത്രണ്ടാംക്ലാസ് അധ്യാപിക ഡോ. ബിന്ദു മെതിക്കളം ക്ലാസ് ഓഫ് 2022 ന് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ഗ്രാജുവേറ്റ്‌സിന് ഷിക്കാഗോ സീറോമലബാര്‍ രൂപതയുടെ മതബോധനവകുപ്പ് നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റും, പാരിതോഷികവും വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ നല്‍കി ആദരിച്ചു.

പന്ത്രണ്ടാം ക്ലാസ് അധ്യാപകരായ ഡോ. ബിന്ദു മെതിക്കളത്തിനെയും, ജോസ് ജോസഫിനെയും ബൊക്കെ നല്കി തദവസരത്തില്‍ ആദരിക്കുകയുണ്ടായി.

അതോടൊപ്പം സി.സിഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഈ വര്‍ഷം ബെസ്റ്റ് സ്റ്റുഡന്‍റ് ആയി തെരഞ്ഞെടുക്കപ്പെട്ട അബിഗെയില്‍ ചാക്കോക്ക് ദിവംഗതനായ ജോസഫ് കാഞ്ഞിരക്കാട്ടുതൊട്ടിയിലിന്‍റെ സ്മരണാര്‍ത്ഥം മതാധ്യാപകനായ ജോസഫ് ജയിംസിന്റെ മകനും, ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി റിസേര്‍ച്ച് ഫാര്‍മസിസ്റ്റും ആയ ഡോ. ജോസിന്‍ ജയിംസ് ഏര്‍പ്പെടുത്തിയിരിക്കുന്ന 500 ഡോളര്‍ വാര്‍ഷിക സ്‌കോളര്‍ഷിപ്പും, മെറിറ്റ് സര്‍ട്ടിഫിക്കറ്റും ജോസഫ് ജയിംസ് നല്‍കി.

2021- 2022 ലെ എസ്. എ. റ്റി / എ. സി. റ്റി പരീക്ഷകളില്‍ സി. സി. ഡി. പന്ത്രണ്ടാം ക്ലാസില്‍നിന്നും ഉന്നതവിജയം നേടിയ ജാസ്മിന്‍ ജെറി, ജെസിക്ക ജോജോ എന്നിവര്‍ക്ക് എസ്എംസിസി. നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ എസ്എംസിസി ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്‍റ് റോഷിന്‍ പ്ലാമൂട്ടിലും, ഭാരവാഹികളും ചേര്‍ന്ന് നല്‍കി ആദരിച്ചു.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീല്‍, ട്രസ്റ്റിമാരായ തോമസ് ചാക്കോ, റോഷിന്‍ പ്ലാമൂട്ടില്‍, രാജു പടയാറ്റില്‍, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സൺഡേ സ്‌കൂള്‍ പ്രിന്‍സിപ്പൽ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, മതാധ്യാപകരായ ഡോ. ബിന്ദു മെതിക്കളം, ജോസ് ജോസഫ്, ജോസഫ് ജയിംസ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഫോട്ടോ: ജോസ് തോമസ്