+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് കുവൈത്ത് കാഡ് റിവിറ്റ് ശില്പശാല ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മായായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് അംഗങ്ങളുടെ തൊഴിലഭിരുചി വർദ്ധിപ്പിക്കുവാൻ പുതിയ സോഫ്റ്റ് വെയറുകളിൽ അവബോധമുണ്ടാക്കുന്ന
ഫോക്കസ് കുവൈത്ത് കാഡ് റിവിറ്റ് ശില്പശാല ഉദ്ഘാടനം ചെയ്തു.
കുവൈത്ത് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മായായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് ) കുവൈറ്റ് അംഗങ്ങളുടെ തൊഴിലഭിരുചി വർദ്ധിപ്പിക്കുവാൻ പുതിയ സോഫ്റ്റ് വെയറുകളിൽ അവബോധമുണ്ടാക്കുന്ന ക്ലാസുകളുടെയും, ശില്പശാലകളുടെയും ഉത്ഘാടനം പ്രസിഡന്‍റ് സലിംരാജിന്റെ അദ്ധ്യക്ഷതയിൽ മുഖ്യ പ്രായോജകരായ അൽമുല്ല എക് ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി ഉത്ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് സ്വാഗതവും, ജോ : സെക്രട്ടറി സുനിൽ ജോർജ് നന്ദിയും പറഞ്ഞു. ആട്ടോകാഡ് ക്ലൗഡിനെക്കുറിച്ചുള്ള വെബ്ബിനാറിൽ ഒമനിക്സ്‌ ഇന്റെർ നാഷണലിന്റെ ഇൻസ്ട്രക്ടർമാരായ താരകേശ് ,പ്രഭൂ, എന്നിവരും ,റിവിറ്റ്, ആട്ടോകാഡ് എന്നിവയെക്കുറിച്ചുള്ള ക്ലസുകൾ ഫോക്കസ് കാഡ് ടീം കൺവീനർ രതീഷ് കുമാറും നിർവ്വഹിച്ചു.

ഒമനിക്സ് കുവൈറ്റ് മാനേജർ നജീബ് ഇബ്രാഹിം ആശംസകൾ നേർന്നു. അൽ മുല്ല മാർക്കറ്റിംഗ് മാനേജർ ഹുസൈബാ അബ്ബാസി പങ്കെടുത്തു.

കാഡ് ടിപ്സുകളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങളിൽ വിജയികളായ അൻസില നൗഫൽ, സാലു അജിത്ത് എന്നിവർക്കും. ക്ലാസുകളിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുപ്പുകളിൽ വിജയിച്ച ഷാഹിദ് വി.കെ, പ്രേം കിരൺ എന്നിവർക്കു അൽമുല്ല എയ് ചേഞ്ചിന്റ് സമ്മാനങ്ങളും നൽകി. പരിപാടികൾക്ക് വൈസ് പ്രസിഡന്‍റ് റെജി കുമാർ ,ട്രഷറർ സി.ഒ. കോശി, ജോ: ട്രഷറർ ജേക്കബ്ബ് ജോൺ , വെബ്ബ് മാസ്റ്റർ അനിൽ കെ.ബി., സൈമൺ ബേബി, ശ്രീകുമാർ , ജോജി മാത്യൂ , ഉപദേശക സമതി അംഗം റോയ് എബ്രഹാം സന്തോഷ് കുമാർ , എന്നീ മേഖല യൂണിറ്റ് ഭാരവാഹികളും , വിവിധ യൂണിറ്റ് ഭാരവാഹികളു നേതൃത്വം നൽകി. തുടർന്നു നടക്കുവാൻ പോകുന്ന തുടർ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 66504992/5542 2018/579942 62/99 687825 എന്നി നമ്പരുകളിൽ ബന്ധപ്പെടുക.