+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അഗ്നിപഥ്;റിക്രൂട്ട്മെന്‍റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹം: കെഎംസി സി

കുവൈത്ത് സിറ്റി: ജീവിതത്തിലെ ഏറ്റവും ക്രിയാത്മകവും സൃഷ്ടിപരമവുമായ കാലത്ത് ജോലിയിൽ പ്രവേശിക്കുകയും ഹൃസ്വകാലം കൊണ്ട് ജോലിയിൽ നിന്ന് പിരിഞ്ഞ് പോരേണ്ടിവരുന്നതും പെൻഷനടക്കമുള്ള ആനുകൂല്യമില്ലാത്തതും താരതമ്
അഗ്നിപഥ്;റിക്രൂട്ട്മെന്‍റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹം: കെഎംസി സി
കുവൈത്ത് സിറ്റി: ജീവിതത്തിലെ ഏറ്റവും ക്രിയാത്മകവും സൃഷ്ടിപരമവുമായ കാലത്ത് ജോലിയിൽ പ്രവേശിക്കുകയും ഹൃസ്വകാലം കൊണ്ട് ജോലിയിൽ നിന്ന് പിരിഞ്ഞ് പോരേണ്ടിവരുന്നതും പെൻഷനടക്കമുള്ള ആനുകൂല്യമില്ലാത്തതും താരതമ്യേന കുറഞ്ഞ ശമ്പളവും അഗ്നിവീരൻമാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാനകമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

കുറഞ്ഞകാല പരിശീലനം കൊണ്ട് ടെക്നിക്കൽ മികവ് ആർജിച്ചെടുക്കാൻ കഴിയാത്തതും രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും കെ എം സി സി നേതാക്കൾ പറഞ്ഞു.

അഗ്നിപഥ് പദ്ധതി പൂർണ്ണമായി പിൻവലിക്കുകയും നേരത്തെയുണ്ടായിരുന്ന റിക്രൂട്ട്മെന്‍റ് റാലികൾ പുനസ്ഥാപിച്ച് സ്ഥിരനിയമനം ഉറപ്പാക്കുകയും ചെയ്യണമെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന ആക്ടിംഗ് പ്രസിഡന്‍റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്രയും ട്രഷറർ എം ആർ നാസറും സംയുക്ത വാർത്താ കുറിപ്പിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.