+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂജഴ്സിയിലെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് ധരിക്കണമെന്ന് സിഡിസി

ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു. ഇതേ തുടർന്ന് അടച്ച സ്ഥലങ്ങളിലുള്ള പരിപാടികൾക്കും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്ക്ക് ധരിക്കണമെന്ന് സെന്‍റർ ഫോർ ഡിസീസ്
ന്യൂജഴ്സിയിലെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ ഉയരുന്നു; മാസ്ക് ധരിക്കണമെന്ന് സിഡിസി
ന്യൂജഴ്സി: ന്യൂജഴ്സി സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു. ഇതേ തുടർന്ന് അടച്ച സ്ഥലങ്ങളിലുള്ള പരിപാടികൾക്കും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്ക്ക് ധരിക്കണമെന്ന് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദേശിച്ചു.

ന്യൂജഴ്സിയിലെ അറ്റ്‍ലാന്റിക്, ബർലിംഗ്ടൺ, കാംഡൻ, കേപ്മേയ്, മൺമൗത്ത്, മോറിസ്, ശാലേം കൗണ്ടികളിലാണ് കോവിഡ് വർധിച്ചതെന്നും സിഡിസി ചൂണ്ടികാട്ടി. പതിനൊന്ന് കൗണ്ടികൾ മീഡിയം റിസ്ക് കാറ്റഗറിയിലേക്ക് മാറ്റി. ബെർഗൻ എസ്സക്സ്, ഗ്ലോസെസ്റ്റർ, ഹഡ്സൺ, മേഴ്സർ, മിഡിൽഡെക്സ്, ഓഷൻ, പാസിക്ക്, സോമർസെറ്റ്, സസക്സ്, യൂണിയൻ എന്നിവയാണവ. മീഡിയം, ലോ റിസ്ക് റീജിയണുകളിൽ മാസ്ക് ധരിക്കണമെന്ന് നിർദേശമില്ല.

2020 മാർച്ച് നാലു മുതൽ സംസ്ഥാനത്ത് 2097491 കോവിഡ് കേസുകൾ സ്ഥിരീകരിക്കുകയും 33912 മരണം റിപ്പോർട്ടു ചെയ്യുകയും ചെയ്തു. ജൂൺ 16 വ്യാഴാഴ്ച സംസ്ഥാനത്ത് 2519 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചപ്പോൾ 16 മരണം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ഏറ്റവും ഒടുവിൽ (ജൂൺ 11ന്) റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റിവിറ്റി റേറ്റ് 14.5 ശതമാനമാണ്. സിഡിസിയുടെ കണക്കനുസരിച്ച് 16 ശതമാനത്തിനു മുകളിലുള്ളത് ഹൈറിസ്ക്കിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.