+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർത്ഥി ലീല മാരേട്ട്

ന്യൂയോർക്ക്: ഫൊക്കാന അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണം ഒന്നും ഒരു പ്രശ്‌നമല്ലാതെ പുരുഷ കേസരികളേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന വനിതാ നേതാവാണ് ലീലാ മാരേട്ട്. അവര്‍ ഫൊക്കാ
നവീന ആശയങ്ങളുമായി ഫൊക്കാന പ്രസിഡന്‍റ് സ്ഥാനാർത്ഥി  ലീല മാരേട്ട്
ന്യൂയോർക്ക്: ഫൊക്കാന അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ സജീവമായ കാലം മുതല്‍ സംവരണം ഒന്നും ഒരു പ്രശ്‌നമല്ലാതെ പുരുഷ കേസരികളേക്കാള്‍ നന്നായി പ്രവര്‍ത്തിക്കുന്ന വനിതാ നേതാവാണ് ലീലാ മാരേട്ട്. അവര്‍ ഫൊക്കാനയുടെ സമ്പത്ത് എന്ന്തന്നെ പറയാം. കാഴ്ചപ്പാടുകള്‍ ആണ് ലീല മാരേട്ടിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്.

ഫൊക്കാനയുടെ തുടക്കം മുതല്‍ കമ്മിറ്റി മെമ്പര്‍ തുടങ്ങി മിക്കവാറും എല്ലാ പദവികളും അലങ്കരിച്ചിട്ടുള്ള ലീലാ മാരേട്ട് ഫൊക്കാനാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ എത്തിക്കാനുള്ള പരിശ്രമത്തില്‍ ആണ്. മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡന്റ് പദത്തിലേക്ക് ഉറച്ച കാല്‍വെയ്‌പോടെ നടന്നു കയറാനുള്ള നിശയദാര്‍ഢ്യത്തിലാണ് ലീലാ മാരേട്ട് .

സ്‌കൂള്‍ കോളേജ് പഠന കാലംമുതല്‍ സാംസ്‌കാരിക, സാമൂഹ്യ രംഗത്തു സജീവ സാന്നിധ്യമാണ് ലീലാ മാരേട്ട്. പിതാവ് ആലപ്പുഴയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്നതു കൊണ്ട് എന്താണ്സാമൂഹ്യ പ്രവര്‍ത്തനം എന്ന് ലീലാ മാരേട്ടിനെ ആരും പഠിപ്പിക്കേണ്ടതില്ല.

അതിനു അവര്‍ നിന്ന് കൊടുക്കുകയുമില്ല. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സ്വന്തം ശൈലി. ഒപ്പം നില്‍ക്കുന്നവരെ പരിഗണിക്കാനും അവര്‍ക്കു വേണ്ടത് ചെയ്യുവാനും സന്മനസ്സുള്ള ലീലാ മാരേട്ട് വ്യക്തമായ കാഴ്ചപ്പാടോടെയാണ് ഫൊക്കാനയുടെ അമരത്തേക്കു വരുന്നത് .

ഭര്‍ത്താവ് രാജന്‍ മാരേട്ട് ട്രാന്‍സിറ്റില്‍ ആയിരുന്നു. രണ്ടു മക്കള്‍, ഒരു മകനും, മകളും .മകന്‍ ഫിനാന്‍സ് കഴിഞ്ഞു കമ്പനിയുടെ വൈസ് പ്രസിടന്റ്‌റ് ആയി ജോലി ചെയുന്നു. മകള്‍ ഡോക്ടര്‍. ലീല മാരേട്ട് ന്യൂയോര്‍ക്ക് സിറ്റി പരിസ്ഥിതി വിഭാഗത്തില്‍ സയന്‍റിസ്റ്റ് ആയിരുന്നു.