+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക കേരളസഭയിൽ പ്രവാസി പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് ഒഐസിസി

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടുകയും ജനാധിപത്യ സമരങ്ങള്‍ക്ക് എതിരെ നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലോക കേരള സഭ ബഹിഷ്‌ക്കരിക്കാനുള്ള യു.ഡി.എഫ് തീരുമ
ലോക കേരളസഭയിൽ  പ്രവാസി പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് ഒഐസിസി
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കായികമായി നേരിടുകയും ജനാധിപത്യ സമരങ്ങള്‍ക്ക് എതിരെ നിലകൊള്ളുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ലോക കേരള സഭ ബഹിഷ്‌ക്കരിക്കാനുള്ള യു.ഡി.എഫ് തീരുമാനത്തെ പിന്തുണയ്ക്കുമെന്ന് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, കാനഡചെയർമാൻ പ്രിൻസ് കാലായിൽ എന്നിവർ പറഞ്ഞു.

യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരുവില്‍ സമരം നയിക്കുമ്പോള്‍ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ക്ക് അത് കണ്ടില്ലെന്നു നടിക്കാന്‍ കഴിയില്ല. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സഭയില്‍ പങ്കെടുത്ത് പ്രതിഷേധം അറിയ്ക്കും. പ്രവാസി പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാനുള്ള വേദി വിനിയോഗിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ലോക കേരളസഭാ സമ്മേളനം ബഹിഷ്‌കരിക്കാനുള്ള യു.ഡി.എഫ് തീരുമാനം സ്വാഗതാര്‍ഹമാണ്. പ്രവാസികള്‍ക്ക് നാളിതുവരെ യാതൊരു പ്രയോജനവും ലഭിക്കാത്ത സഭയാണിത്. സാധ്യതകളേറെയുണ്ടായിട്ടും അത് വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം ഒന്നും, രണ്ടും ലോക കേരള സഭയെ നോക്കി കണ്ടത്. എന്നാല്‍ പ്രഖ്യാപനങ്ങളുടെയും പാഴ് ചര്‍ച്ചകളുടെയും മാത്രം വേദിയായി അത് അവസാനിക്കുകയായിരുന്നു. ഈ സഭയില്‍ പങ്കെടുക്കുന്ന യു.ഡി.എഫ് അംഗങ്ങള്‍ ഇത് സഭയില്‍ വിശദീകരിക്കും.

സഭയുടെ ഘടനയില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതായിരുന്നു. സഭയ്ക്ക് കൂടുതല്‍ അധികാരവും നിയമനിര്‍മാണം നടത്തുന്നതിനുള്ള ചുമതലയും ലഭ്യമാക്കിയാല്‍ ഓട്ടേറെ നവീന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ കഴിയുമായിരുന്നു. ഇതു സംബന്ധിച്ച യാതൊരു പ്രഖ്യാപവും ഉണ്ടാകാതെ പോയി.

രാഷ്ട്രീയത്തിനും മതത്തിനും അധീതമായ ഒരു കൂട്ടായ്മയായും വികസന പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലില്ലായ്മ ഇല്ലാതാക്കുന്ന കരുതുറ്റ സഭയായും കേരളസഭയെ വാഴ്ത്താനുള്ള നടപടികള്‍ക്ക് കൂട്ടായ്മയും പൊതുജന പങ്കാളിത്വവും ആവശ്യമായിരുന്നു. ഇന്നലെ നടന്ന ഉദ്ഘാടന സമ്മേളനം തന്നെ ശുഷ്‌കരമായിരുന്നു. ലോക കേരളസഭയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുമെന്നും അറിയിച്ചു.