അബുദാബി: പൂർണചന്ദ്രന് കീഴിൽ യോഗാഭ്യാസം നടത്തുകയെന്ന ആഗ്രഹം നിറവേറ്റിയതിന്റെ നിർവൃതിയിലാണ് അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി. ആശുപത്രി മന്ദിരത്തിലെ ഹെലിപ്പാഡിൽ നടന്ന പ്രത്യേക യോഗ സെഷനിൽ 35 പേരാണ് പങ്കെടുത്തത്. ആകാശത്ത് വിസ്മയമായി സ്ട്രോബറി സൂപ്പർമൂണ്‍ ഉദിച്ച ദിവസം തന്നെ വ്യത്യസ്തമായ യോഗാഭ്യാസം നടത്താനായത് ഇവരുടെ സന്തോഷം ഇരട്ടിയാക്കി.
അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി വിപിഎസ് ഹെൽത്ത്കെയർ സംഘടിപ്പിക്കുന്ന യോഗ്യാഭ്യാസ പരിപാടികളുടെ ഭാഗമായിരുന്നു പൂർണചന്ദ്ര യോഗ സെഷൻ. ബുർജീൽ യോഗ സ്പെഷ്യലിസ്റ്റ് ലോകേഷ് ഹെഗ്ഡെയുടെ നേതൃത്വത്തിലായിരുന്നു ഹെലിപ്പാഡിലെ യോഗാഭ്യാസം. യോഗാദിനാചരണത്തിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും യോഗയുടെ ഗുണഫലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോസ്പിറ്റൽസ് റീജണൽ സിഇഒ ജോണ്‍ സുനിൽ പറഞ്ഞു. ഇതോടൊപ്പം യോഗാദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്കായി ലൈഫ്കെയർ ഹോസ്പിറ്റലിലും അബുദാബി എൽഎൽഎച്ച് ഹോസ്പിറ്റലിലും പ്രത്യേക യോഗാഭ്യാസം നടന്നു. വരും ദിവസങ്ങളിൽ അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ആശുപത്രികളിലും പൊതുജനങ്ങൾക്കായി യോഗ സെഷനുകൾ നടക്കും.
ജൂലൈ 21ന് നടക്കുന്ന വൻ യോഗ പരിപാടികൾക്കായി ഇന്ത്യൻ എംബസി, അബുദാബി സ്പോർട്സ് കൗണ്‍സിൽ, ഇന്ത്യൻ കോണ്‍സുലേറ്റ് എന്നിവയുമായി വിപിഎസ് ഹെൽത്ത്കെയറും ബുർജീൽ ആശുപത്രികളും സഹകരിക്കും. ആയിരക്കണക്കിന് ആൾക്കാരുടെ പങ്കാളിത്തമാണ് അബുദാബിയിലും ദുബായിലും നടക്കുന്ന യോഗ പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്. ഈ വർഷം യുഎഇയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ യോഗ പരിപാടികളിലൊന്നാവും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ആറായിരത്തിൽ അധികം പേർ പങ്കെടുക്കുന്ന യോഗാ പ്രദർശനം.