ലണ്ടൻ: യൂണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളീ അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിണുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജണിന് പരിചയ സന്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവിൽ വന്നു. എൻഫീൽഡിൽ വച്ചു നടന്ന വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗം യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി സെലീനാ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യുക്മ നാഷണൽ വൈസ് പ്രസിഡൻറും തെരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും സജീവ് തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് ജെയ്സണ്‍ ചാക്കോച്ചനെ പുതിയ പ്രസിഡന്റായും, ജോബിൻ ജോർജിനെ സെക്രട്ടറിയായും, സാജൻ പാടിക്കമ്യാലിനെ ട്രഷററായും ഐകകണ്ടേന തെരഞ്ഞെടുത്തു.
2012-14 കാലഘട്ടത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ പ്രസിഡന്റായിരുന്ന ജെയ്സണ്‍ ചാക്കോച്ചൻ സൗത്തെൻഡ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റായും സെക്രട്ടറിയായും ട്രഷറായും 2005 മുതൽ പലവട്ടം പ്രവർത്തിച്ചിട്ടുണ്ട് .നിലവിൽ സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പാസ്റ്ററൽ കൗണ്‍സിൽ മെന്പറാണ്. ജോബിൻ ജോർജ് ബെഡ്ഫോർഡ് മാർസ്റ്റോണ്‍ കേരള അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയാണ്. സാജൻ പടിക്കമ്യാലിൽ ഈസ്റ്റ് ലണ്ടൻ മലയാളീ അസോസിഷന്റെ പ്രസിഡന്റായും യുകെ കെസിഎയുടെ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ കരുത്തുറ്റ ശബ്ദമായ സണ്ണിമോൻ മത്തായി നാഷണൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഈസ്റ്റ് ആംഗ്ലിയ റീജണിന്റെ മുൻ പ്രസിഡന്റും നിലവിൽ കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷൻ വാറ്റ് ഫോർഡിന്റെ പ്രസിഡന്റുമാണ് സണ്ണി മോൻ മത്തായി.
ചെംസ്ഫോർഡ് മലയാളി അസോസിഷന്റെ പ്രസിഡന്റ് ജോസ് അഗസ്റ്റിനും ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ പ്രതിനിധിയായ നിഷ കുര്യനും വൈസ് പ്രസിഡന്റുമാരായി തെരഞ്ഞടുക്കപ്പെട്ടു. എൻഫീൽഡ് മലയാളീ അസോസിയേഷന്റെ പ്രതിനിധിയായി ബിബിരാജ് രവീന്ദ്രനും ചെംസ്ഫോർഡ് മലയാളീ അസോസിയേഷനിൽ നിന്നുമുള്ള സന്ധ്യ സുധി ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയായ ബിബിൻ ആഗസ്തിയെ ജോയിന്റ് ട്രഷററായും തെരഞ്ഞെടുത്തു.
ലൂട്ടൻ കേരളൈറ്റ്സിനെ പ്രതിനിധികരിച്ചു ഗബ്രിയേൽ അലോഷ്യസ് കലാമേള കോർഡിനേറ്ററായും, ഈസ്റ്റ് ലണ്ടൻ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ജിജി മാത്യു ചാരിറ്റി കോർഡിനേറ്ററായും, എഡ്മണ്ടൻ മലയാളീ അസോസിയേഷനെ പ്രതിനിധീകരിച്ചു ഭുവനേഷ് പീതാംബരൻ സ്പോർട്സ് കോർഡിനേറ്ററായും, ബെഡ്ഫോർഡ് മാർസ്റ്റണ്‍ കേരള അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രവീണ്‍ ലോനപ്പൻ വള്ളംകളി കോർഡിനേറ്ററായും, ഗ്രേറ്റ് യാർമൗത് മലയാളീ അസോസിഷന്റെ നിലവിലെ സെക്രട്ടറി കൂടിയായ ഐസക്ക് കുരുവിള നഴ്സസ് കോർഡിനേറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണിന് പുതു നേതൃത്വം
08:01 PM Jun 15, 2022 | Deepika.com