തുടർന്ന് സെന്റ് ലൂക്കാസ് ദേവാലയത്തിൽ പരേതന്റെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയിൽ ഫാ.ഇഗ്നേഷ്യസ് ചാലിശേരി മുഖ്യകാർമ്മികതം വഹിച്ചു. ഫാ. തോമസ് ചാലിൽ അനുസ്മരണ പ്രസംഗം നടത്തി. സിഎംഐ സാഭാംഗങ്ങളായ ഫാ.മാണി കുഴികണ്ടം, ഫാ.ജോർജ് വെന്പാടുംതറ, ഫാ.അജി മൂലേപ്പറന്പിൽ, ഫാ.ജോർജുകുട്ടി കുറ്റിയാനിക്കൽ, ഫാ.പയസ് എന്നിവർ ദിവ്യബലിയിൽ സഹകാർമ്മികരായി.
അപ്പച്ചൻകുട്ടിയ്ക്ക് അന്ത്യാജ്ജലിയർപ്പിക്കാൻ നിരധി സിസ്റ്റേഴ്സും ഒട്ടനവധി മലയാളികളും എത്തിയിരുന്നു. ചങ്ങനാശേരി വടക്കേക്കര കാലായിൽ കുടുംബാംഗം എൽസമ്മയാണ് ഭാര്യ. മൂന്നു മക്കളും മരുമക്കളും കൊച്ചുമക്കളുമുണ്ട് പരേതന്.