അബുദാബി : സ്പോർട്ടിംഗ് അബുദാബിയും ഡ്രീം സ്പോർട്സ് അക്കാദമിയും സംയുക്തമായി ഷെയ്ഖ് സായിദ് ഫുട്ബോൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ റിവിയേറ വാട്ടർ ഫുട്ബോൾ ക്ലബ് ചാന്പ്യ·ാരായി.
യുഎഇയിലെ എല്ലാ എമിറേറ്റുകളിൽ നിന്നുള്ള 16 ടീമുകൾ അണിനിരന്ന ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനലിൽ ബി.ടി ഗള്ളി ഫുട്ബാൾ ക്ലബിനെ പെനാൽറ്റി ഷൂട്ട് ഒൗട്ടിൽ പരാജയപ്പെടുത്തിയാണ് റിവേര വാട്ടർ ഫുട്ബോൾ ക്ലബ് ചാന്പ്യന്മാരായത്. മലബാർ എഫ് സി, ഈറ്റ് ആൻഡ് അന്പ് ഡ്രൈവ് എഫ്.സി അബുദാബി എന്നിവർ മൂന്നും നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്പോർട്ടിംഗ് അബുദാബി ടീമിന്റെ സ്പോണ്‍സറും പ്രമുഖ സ്പോർട്സ് കണ്‍സ്ട്രക്ഷൻ കന്പനിയായ ഹാദിർ പ്രോജെക്ടസിന്റെ മാനേജിംഗ് ഡയറക്ടറുമായ തലാൽ സവായ ഉൽഘാടന കർമം നിർവഹിച്ചു. രണ്ടാമത് തവണയാണ് അബുദാബി സ്പോർട്ടിംഗ് ക്ലബ് വിപുലമായ രീതിയിൽ ഇത്തരം ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
അബുദാബി സ്പോർട്ടിങ് ക്ലബ് പ്രസിഡന്റ് ഷാജി ജേക്കബ്, ടീം മാനേജർ ജോസ് ജോർജ്, സ്പോണ്‍സർമാരായ അൽ ബയാൻ ഓട്ടോ മൊബൈൽസ് ഡയറക്ടർ ഹാഷിം, വെസ്റ്റേണ്‍ കാറ്ററിംഗ് കന്പനി മാനേജർ സുനിൽ, സൈദലവി, ഡ്രീം സ്പോർട്സ് അക്കാദമി ഡയറക്ടർ സാഹിർ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡുകളും സമ്മാനിച്ചു.