ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇടവക തലത്തിലേക്ക് ഉയർത്തപ്പെടുന്ന ബ്രിസ്റ്റോളിലെ സീറോ മലബാർ സമൂഹം ഇടവക പ്രഖ്യാപനവും മാർ തോമാശ്ലീഹയുടെ ദുക്റാന തിരുനാളും ജൂലൈ 1, 2, 3, 4 തീയതികളിൽ ആഘോഷിക്കുന്നു. മാർ തോമാശ്ലീഹായുടെ ഓർമ്മ ദിനത്തിൽ മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് മിഷനെ ഇടവകയായി പ്രഖ്യാപിക്കുന്നതും ആഘോഷമായ വി. കുർബാന അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്യും.
ഈ അനുഗ്രഹീത അവസരത്തിൽ കുട്ടികൾ തൈലാഭിഷേകം സ്വീകരിക്കുന്നതോടൊപ്പം നിർമാണ ഘട്ടത്തിലേക്ക് അടുക്കുന്ന ദേവാലയത്തിന്റെ സ്ഥലത്ത് ഒരു ഇടവക കുടുംബം എന്ന നിലയിൽ ആദ്യമായി ഒത്തുചേരുന്നതും വിനോദ പരിപാടികളോടും സ്നേഹ വിരുന്നോടും കൂടെ ദിവസം ആഘോഷിക്കുന്നതുമാണ്.
ദുക്റാന തിരുന്നാൾ പരിപാടികൾ
ജൂലൈ 1 വെള്ളിയഴ്ച 6.30 ന് ഫാ. പോൾ വെട്ടിക്കാട്ട് നയിക്കുന്ന നൊവേനയും തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും പതാക ഉയർത്തലും. ഫാ ടോണി പഴയകളത്തിന്റെ നേതൃത്വത്തിൽ വചന സന്ദേശവും വിശുദ്ധ കുർബാനയുംദിവ്യ കാരുണ്യ ആരാധനയും നേർച്ചയും ഉണ്ടായിരിക്കും.
ജൂലൈ 2 ശനിയാഴ്ച 10.30 ന് ഫാ ഫാൻസ്വാ പത്തിൽ തിരു സ്വരൂപങ്ങളുടെ വെഞ്ചിരിപ്പും നൊവേനയും നയിക്കും. ഫാ ജോബി വെള്ളപ്ലാക്കലിന്റെ വചന സന്ദേശം. 12.30ന് വീടുകളിലേക്കുള്ള അന്പു പ്രദക്ഷിണമുണ്ടാകും. വീടുകളിൽ നിന്നുള്ള പ്രദക്ഷിണത്തിന് ശേഷം ലദീഞ്ഞ്.
ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 12ന് ഇടവക പ്രഖ്യാപനവും ആഘോഷമായ വി. കുർബാനയും വചന സന്ദേശവും നടത്തും. കാർമ്മികൻ അഭി. മാർ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ.
മൂന്നു മണിയോടെ സെന്റ് തോമസ് സീറോ മലബാർ ദേവാലയ നിർമാണ സ്ഥലത്ത് ലദീഞ്ഞും ആശിർവാദ ചടങ്ങും നടക്കും. വിനോദ പരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നുമുണ്ടാകും.
ജൂലൈ 4 തിങ്കളാഴ്ച 7ന് വിശുദ്ധ കുർബാന ( ഇടവകയിൽ നിന്നും ഇടവകാംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചു പോയവരുടെ ഓർമ്മ, ഒപ്പീസ് ശേഷം കൊടിയിറക്കം.
വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനൊപ്പം തിരുന്നാൾ ആഘോഷത്തിൽ സജീവമാകാനും ഏവരെയും മിഷൻ ഡയറക്ടർ ഫാ പോൾ വെട്ടിക്കാട്ട് , കൈക്കാര·ാരായ സിജി വാധ്യാനത്ത്, ബിനു ജേക്കബ്, മെജോ ജോയ് ,ഫാമിലി യൂണിയ്റ്റ് വൈസ് ചെയർമാൻ ജോർജ് തരകൻ എന്നിവർ സ്വാഗതം ചെയ്യുന്നു.
ബ്രിസ്റ്റോൾ കാത്തലിക് ചർച്ചിന്റെ ഇടവക പ്രഖ്യാപനവും ദുക്റാന തിരുനാളും ജൂലൈ 1 മുതൽ 4 വരെ
08:01 PM Jun 14, 2022 | Deepika.com