കുവൈറ്റ്: ആസാദി കാ അമൃത് മഹോത്സാവ്, ഇന്ത്യൻ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികത്തിനോടാനുബന്ധിച്ചു ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് ബദർ അൽ സമ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്തി.
മേയ് 20ന് നടത്തിയ ആദ്യ മെഡിക്കൽ ക്യാന്പിൽ അഭൂതപൂർവമായ ജനപങ്കാളിത്തം കാരണമായി രണ്ടാമതൊരു ക്യാന്പുകൂടി ജൂണ്‍ 10ന് നടത്തുകയായിരുന്നു.
മെഡിക്കൽ ക്യാന്പിൽ പങ്കെടുത്തവർക്കെല്ലാം രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, കൊളസ്റ്റ്റോൾ, ലിവർ സ്ക്രീനിംഗ് ടെസ്റ്റ്, കിഡ്നി സ്ക്രീനിംഗ് ടെസ്റ്റ്, ഡോക്ടർ കണ്‍സൾറ്റേഷൻ എന്നിവ സൗജന്യമായി നടത്തി.
വിവിധ ക്യാന്പുകളിലെ തൊഴിലാളികളടക്കം മുന്നൂറിലധികം പേർക്ക് ഈ അവസരം ഉപയോഗപ്രദമായി.
ആദ്യ ക്യാന്പിൽ ഇഎൻടി സ്പഷ്യലിസ്റ്റ് ഡോ. സൗമ്യ ആർ ഷെട്ടി, സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, ഉടുപ്പി മണ്ഡൽ റോട്ടറിക്ലബ് മുൻ പ്രസിഡന്റ് നാഗരാജ് തന്ത്രി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. രണ്ടാമത്തെ മെഡിക്കൽ ക്യാന്പ് ഡോ. അനുരാഗ് ഗിരിജ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ബിപിപി പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സുധീർ വി. മേനോൻ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി രാജ് ഭൻഡാരി സ്വാഗതവും, സ്ത്രീശക്തി കണ്‍വീനർ രശ്മി നവീൻ നന്ദിയും രേഖപെടുത്തി.