ഈ വർഷത്തെ ലോക പ്രമേഹദിനത്തിന്റെ സന്ദേശം ”കുടുംബവും പ്രമേഹവും’’എന്നതാണ്. പ്രമേഹ രോഗ നിയന്ത്രണത്തിനും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾക്കും ആഹാരരീതിയിൽ അനുഷ്ഠിക്കേണ്ട വ്യതിയാനങ്ങൾക്കും ചിട്ടയായി ചെയ്യേണ്ട പരിശോധനകൾക്കും വ്യായാമത്തിനും കുടുംബത്തിന്റെ പങ്ക് വളരെ വലുതാണ്.
പ്രമേഹം വരാൻ സാധ്യത: അമിത വണ്ണമുള്ളവർ, പാരന്പര്യമായി പ്രമേഹമുള്ള മാതാപിതാക്കളോ രക്തബന്ധമുള്ളവരോ ഉള്ളവർ, ഉയർന്ന രക്തസമ്മർദമുള്ളവർ, ക്രമംതെറ്റി ആർത്തവമുള്ള പെൺകുട്ടികൾ, രക്തത്തിൽ കൊഴുപ്പുള്ളവർ, കഴുത്തിലും ചർമത്തിലും കറുത്ത മിനുസമുള്ള വെൽവെറ്റ് പോലെ ചർമമുള്ളവർ, നാലു കിലോയിൽ കൂടുതൽ തൂക്കമുള്ള കുട്ടിയെ പ്രസവിച്ചിട്ടുള്ളവർ. ഇതിന്റെകൂടെ പ്രമേഹ രോഗലക്ഷണങ്ങളും അനുഭവപ്പെടുന്നവർ പ്രമേഹ സാധ്യതയുണ്ടോ എന്നറിയുന്ന പരിശോധനകൾ നടത്തേണ്ടതാണ്.
പ്രമേഹം കുട്ടികളിലും കൗമാരപ്രായക്കാരിലും
പ്രമേഹം സാധാരണയായി രണ്ടുതരം:
ടൈപ്പ്-1 പ്രമേഹം-ഇൻസുലിൻ ആശ്രിത പ്രമേഹം.
ടൈപ്പ്-2 പ്രമേഹം-30 വയസിനു മുകളിൽ കണ്ടുവരുന്നു. ഇവരിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നില്ല. ശരീരം ഇൻസുലിൻ ഉത്പാദിപ്പിക്കുന്നുണ്ട്, പക്ഷേ വേണ്ടപോലെ പ്രതിരോധിക്കുന്നില്ല.
ഇപ്പോൾ ജീവിതരീതിയിലുള്ള മാറ്റംകൊണ്ട് കുട്ടികളിലും കൗമാരപ്രായക്കാരിലും ടൈപ്പ്-1 പ്രമേഹത്തിനു പകരം മുതിർന്നവർക്കു കാണുന്ന ടൈപ്പ്-2 പ്രമേഹം കാണാറുണ്ട്. ഏഷ്യൻ വംശജരിൽ ഭാരതീയരിൽ ഇതു കൂടുതലായി കാണുന്നു.
പ്രമേഹ പ്രതിരോധം:
വ്യായാമം ദിവസവും 30-45 മിനിറ്റ് കൈവീശിയുള്ള നടത്തം, യോഗ, നീന്തൽ എന്നിവ വഴി ശരീരഭാരവും അമിത രക്തസമ്മർദവും പ്രമേഹവും നിയന്ത്രിക്കാൻ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയുവാൻ ശക്തമായ ആഹാര നിയന്ത്രണം വേണം. മദ്യപാനവും പുകവലിയും നിർത്തുക. ക്രമമായ രക്തപരിശോധനകൾ ചെയ്യുക, മാനസിക പിരിമുറുക്കം കുറയ്ക്കുക. പ്രമേഹ നിയന്ത്രണം ഒരു പരിധിവരെ ശരിയായ ആഹാരക്രമീകരണം പാലിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണ പുരുഷന് 2100 കലോറിയും സ്ത്രീകൾക്ക് 1900 കലോറിയും ഊർജം വേണം.
പൊറോട്ട, മൈദയും മൃഗക്കൊഴുപ്പുംകൊണ്ട് ഉണ്ടാക്കുന്ന പലഹാരങ്ങൾ, കഞ്ഞി, മൈദ ദോശ, ചാക്കരിച്ചോറ്, കൂടുതൽ അളവിൽ ധാന്യങ്ങൾ, ശർക്കര, പഞ്ചസാര, തേൻ, കരിപ്പെട്ടി, പായസം, കപ്പ, ഉണക്കക്കപ്പ, തേൻ, കൂർക്ക, ഉരുളക്കിഴങ്ങ്, ബീറ്റ് റൂട്ട് തുടങ്ങിയ കിഴങ്ങുവർഗങ്ങൾ, ചക്കപ്പഴം, മൂത്ത ചക്ക, മാന്പഴം, പൈനാപ്പിൾ, സപ്പോട്ട, ഏത്തപ്പഴം, ചെറിയപഴം, ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്, എണ്ണയിൽ വറുത്ത മീൻ, മാംസങ്ങൾ, പൂരി, പപ്പടം, പഴവർഗങ്ങളിൽ ചക്കപ്പഴം, മാന്പഴം, ചെറിയപഴം, ഏത്തപ്പഴം, സപ്പോട്ടാ പൈനാപ്പിൽ, ഈന്തപ്പഴം എന്നിവ പ്രമേഹരോഗികൾ ഒഴിവാക്കണം.
ആപ്പിൾ, സബർജിൽ, പഴുക്കാത്ത പേരയ്ക്ക, പകുതി പഴുത്ത പപ്പായ, തണ്ണിമത്തൻ, മോസംബി എന്നിവ ചെറിയ അളവിൽ കഴിക്കാം. മാട്ടിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി, സോസേജുകൾ, ചെമ്മീൻ, ഞണ്ട് തുടങ്ങിയ കലോറി കൂടിയ ആഹാരങ്ങൾ ഒഴിവാക്കുക. അല്ലെങ്കിൽ വളരെ മിതമായി മാത്രം ഉപയോഗിക്കുക. ഒലിവെണ്ണ, തവിടെണ്ണ ഉപയോഗിക്കുന്നത് ഉത്തമം. ഡാൽഡ, വനസ്പതി, വെണ്ണ, നെയ്യ് തുടങ്ങിയവ പൂരിത കൊഴുപ്പായതുകൊണ്ട് ഉപയോഗം കുറയ്ക്കുക. ദിവസേന മൂന്നു സ്പൂൺ എണ്ണ ഉപയോഗിച്ചാൽ മതി. എണ്ണയിൽ വറുത്ത ആഹാരങ്ങൾ പരമാവധി കുറയ്ക്കുക.
അന്നജം സങ്കീർണവും ലളിതവുമുണ്ട്:
സങ്കീർണം- ഇതു ദഹനം സാവധാനത്തിലാക്കും. മിതമായ രീതിയിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാര ഭേദപ്പെട്ട രീതിയിൽ നിയന്ത്രിക്കാൻ കഴിയും- ധാന്യങ്ങൾ, തവിട്ടുനിറമുള്ള അരി, റാഗി, ജോവർ, ബാർളി, ഓട്ട്സ്, പയർവർഗങ്ങൾ, സോയാബീൻസ്, കടല, പഴങ്ങളും പച്ചക്കറികളും.
ലളിതം- സംസ്കരിച്ച ധാന്യമാവ്, പഞ്ചസാര, തേൻ, ശർക്കര, തവിട് നീക്കംചെയ്ത അരി പോലെയുള്ള ധാന്യങ്ങൾ, വെളുത്ത റൊട്ടി, കപ്പ, ഉണക്കക്കപ്പ, ഉരുളക്കിഴങ്ങ്, കാച്ചിൽ, മറ്റു വേരുകളും കിഴങ്ങുകളും. ഇവ പെട്ടെന്നു ദഹിക്കുകയും പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂട്ടുകയും ചെയ്യുന്നു.
ചക്ക ഉപയോഗം: പച്ചച്ചക്ക നാരുകൾ ഏറെ ഉള്ളതിനാൽ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇടിച്ചക്ക മിതമായ തോതിൽ ഉത്തമമാണ്. ചക്കപ്പഴവും മൂത്തചക്കയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും.
കപ്പയും ഉണക്കക്കപ്പയും-അതിൽ അന്നജം അടങ്ങിയിട്ടുണ്ട്. മാത്രമല്ല പച്ചക്കപ്പയിലേക്കാൾ അന്നജം അല്പം കൂടതലാണ്.
പ്രമേഹ ചികിത്സ
ആദ്യഘട്ടത്തിൽത്തന്നെ ആഹാരക്രമീകരണവും നല്ല വ്യായാമവും. ആവശ്യം വരുന്പോൾ തുടക്കത്തിൽത്തന്നെ Metformin എന്ന മരുന്ന് നിർദേശിക്കാറുണ്ട്. പിന്നീട് കൂടിവരുന്ന പ്രമേഹം ഉള്ളവർക്ക് മരുന്നുകൾ ബുദ്ധിപൂർവം സാഹചര്യം അനുസരിച്ച് ഉപയോഗിക്കണം. രക്തപരിശോധനകളും മറ്റു പരിശോധനകളും നടത്തി വിശകലനം ചെയ്തു മരുന്നുകളും ഇൻസുലിൻ ഏതൊക്കെ എപ്പോൾ ഉപയോഗിക്കണം എന്നും തീരുമാനിക്കണം.
സാങ്കേതിക വിദ്യയിലൂടെ പ്രമേഹത്തെ കീഴടക്കാനുള്ള യാത്ര തുടർന്നുകൊണ്ടിരിക്കുന്നു. കൃത്രിമ പാൻക്രിയാസ് മുതൽ ജനിതകമായ ഇടപെടൽ വരെ പല പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുന്ന ഈ മേഖലയിൽ ഇനിയും ഏറെ ദൂരം പിന്നിടാനുണ്ട്.
ഡോ. ജി. ഹരീഷ് കുമാർ
( ലേഖകൻ ഭരണങ്ങാനം ഐഎച്ച്എം ഹോസ്പിറ്റലിൽ സീനിയർ ഫിസിഷ്യനാണ്)