ന്യൂഡൽഹി: കാൻസർ രോഗശമനത്തിനായി കീമോതെറാപ്പി ചെയ്തശേഷം തലമുടി കൊഴിഞ്ഞ സഹജീവികൾക്ക് സഹായവും സാന്ത്വനവുമായി വിഗ് നിർമ്മാണത്തിനാവശ്യമായ തലമുടി സ്വരുക്കൂട്ടുന്നതിനായി ബ്ലഡ് പ്രൊവൈഡേഴ്സ് ഡ്രീം (ബിപിഡി) കേരളയുടെ ആഭിമുഖ്യത്തിൽ സ്ത്രീജ്വാല ഹെയർ ബാങ്ക് എന്ന പുതിയ സംരംഭത്തിനു തുടക്കമിട്ടു.
മറ്റുള്ള പെണ്‍കുട്ടികൾക്കു പ്രചോദനമേകി തലമുടി ദാനം നൽകുവാനായി സ്വയം മുന്നോട്ടുവന്ന മയൂർ വിഹാർ ഫേസ്-1 ലെ അശ്വതി ഉണ്ണി, നോയിഡ സെക്ടർ 34-ലെ ഇവോണ്‍ എം സെലിസ്റ്റിൻ (ഥ്ീിില ങ ഇലഹലെശേില) എന്നിവരുടെ മുടി മുറിച്ചുകൊണ്ട് സ്ത്രീജ്വാല കണ്‍വീനർ സന്ധ്യ അനിലും കോഡിനേറ്റർ ഷേർലി രാജനും ചേർന്ന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ടു തവണ രക്തംദാനം ചെയ്ത അശ്വതി സ്ത്രീജ്വാലയുടെ ജോയിന്റ് കണ്‍വീനർ കൂടിയാണ്.
രക്തദാനം പോലെതന്നെ നീട്ടി വളർത്തിയ തലമുടിയും കാൻസർ രോഗികൾക്കായി ദാനം നൽകിക്കൊണ്ട് നഗരത്തിൽ നന്മയുടെ കൂടൊരുക്കുകയാണ് സ്ത്രീജ്വാല ഹെയർ ബാങ്ക്.
തലമുടി നൽകാൻ അഗ്രഹിക്കുന്നവർ 9999287100 എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.