+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎ സെമിനാർ

ന്യൂഡൽഹി: "കൊമേഴ്‌സ് ബിരുദ ധാരികളുടെ പ്രഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ കോൺഫറൻസ് ഹാളിലായിരു പരിപാടി
ഡിഎംഎ  സെമിനാർ
ന്യൂഡൽഹി: "കൊമേഴ്‌സ് ബിരുദ ധാരികളുടെ പ്രഫഷണൽ ലോകത്തേക്കൊരു സഞ്ചാരം' എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ സെമിനാർ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിലെ കോൺഫറൻസ് ഹാളിലായിരു പരിപാടി.

പ്രസിഡന്‍റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രമുഖ സാമ്പത്തിക ഉപദേഷ്‌ടാവും പ്രാസംഗികനുമായ സി.എ. ആനന്ദ് കുമാർ മുഖ്യാതിഥിയായിരുന്നു. റിസൾട്ട്സ് ഓറിയന്‍റഡ് പ്രഫഷണൽ ഫിലിപ്പ് ലുക്ക് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

ഫിനാൻസ് അക്കൗണ്ടിംഗ് മേഖലയെക്കുറിച്ച്‌ മനസിലാക്കാനും ആ രംഗത്തെ ജോലി സാധ്യതകളുമൊക്കെ ചർച്ചാ വിഷയമായ പരിപാടിയിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി കുട്ടികളും പങ്കെടുത്തു.

ഡിഎംഎ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ഇന്‍റേണൽ ഓഡിറ്റർ കെ.വി. ബാബു, പ്രോഗ്രാം കൺവീനറും ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്ററുമായ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.