+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗാർഡൻ ഓഫ് ലൈഫിന്‍റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി

ന്യൂയോർക്ക്: പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച GARDEN OF LIFE റിട്ടയർമെന്‍റ് ഹോം, മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ വിശദ വിവരങ്ങൾ ഉൾകൊള്ളുന്ന ഔദ്യോഗിക രേഖകൾ കൊല്ലം ബീച്ച്
ഗാർഡൻ ഓഫ് ലൈഫിന്‍റെ ഔദ്യോഗിക രേഖകൾ മന്ത്രി ചിഞ്ചുറാണി ഏറ്റുവാങ്ങി
ന്യൂയോർക്ക്: പ്രവാസി മലയാളികൾക്ക് അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച GARDEN OF LIFE റിട്ടയർമെന്‍റ് ഹോം, മാനസികാരോഗ്യ ഗവേഷണ കേന്ദ്രം എന്നിവയുടെ വിശദ വിവരങ്ങൾ ഉൾകൊള്ളുന്ന ഔദ്യോഗിക രേഖകൾ കൊല്ലം ബീച്ച് ഓർക്കിഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പു മന്ത്രി ചിഞ്ചുറാണിക്ക് ഗാർഡൻ ഓഫ് ലൈഫ് ചെയർമാൻ ഡോ. എം.കെ. ലൂക്കോസ് മന്നിയോട്ട് കൈമാറി.

കൊല്ലം ജില്ലയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി പ്രധാനപ്പെട്ടതും ചരിത്രപരവുമാണെന്ന് സ്ഥലം എംഎൽഎയും മന്ത്രിയുമായ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. എൻ.കെ.പ്രേമചന്ദ്രൻ ‌എംപി, കൊല്ലം മേയർ പ്രസന്നാ ഏർണെസ്റ്റ്, ഫോമാ പ്രസിഡന്‍റ് അനിയൻ ജോർജ്, ഡോ. ജേക്കബ് തോമസ്, ബിജു തോണിക്കടവിൽ.തോമസ് ടി. ഉമ്മൻ, ബിജു ജോസഫ് തുടങ്ങിയവർ.ഉൾപ്പെടെ നിരവധി വിദേശ മലയാളികളും സാമൂഹിക സാംസ്‌കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.