+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി. പ്രശസ്ത അറേബ്യൻ ഷെഫ് അബു മെഹന്ദി, ഇന്ത്യൻ മാസ്റ്റർ ഷെഫുമാരായ നികിത ഗാന്ധി, സിജോ ചന്ദ്രൻ എന്നിവർ ചേ
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി. പ്രശസ്ത അറേബ്യൻ ഷെഫ് അബു മെഹന്ദി, ഇന്ത്യൻ മാസ്റ്റർ ഷെഫുമാരായ നികിത ഗാന്ധി, സിജോ ചന്ദ്രൻ എന്നിവർ ചേർന്ന് മേള ഉദ്‌ഘാടനം ചെയ്തു. ലുലു അൽ റായി ശാഖയിൽ നടന്ന ചടങ്ങിൽ മാനേജ്മെൻറ് പ്രതിനിധികളും ഉപഭോകതാക്കളും പങ്കുചേർന്നു.

വേൾഡ് ഫുഡ് ഫെസ്റ്റ് ഉപഭോക്താക്കൾക്ക് ഭക്ഷ്യ വിഭവങ്ങളുടെ വിശാലമായ ലോകത്തേക്ക് വഴിതുറക്കുന്നതാണെന്ന് ലുലു മാനേജ്‌മെന്‍റ് അറിയിച്ചു. കാർണിവൽ കാലയളവിൽ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിൽ എല്ലാ ഭക്ഷ്യവസ്തുക്കൾക്കും വിലക്കിഴിവും പ്രത്യേക ഓഫറുകളും ലഭ്യമാണ്.

ഫുഡ് കാർണിവലിന്‍റെ ഭാഗമായി ഇന്ത്യൻ, അറബിക്, ഇറ്റാലിയൻ അല്ലെങ്കിൽ കോണ്ടിനെന്റൽ, ആസിയാൻ രീതികളിൽ പാചക മത്സരങ്ങൾ ഉണ്ടാകും. 'വൗ ദി മാസ്റ്റർ ഷെഫ്‌സ്, ജൂനിയർ ഷെഫ് ടേസ്റ്റ് ആൻഡ് വിൻ, ഹെൽത്ത് ഫുഡ്, കേക്ക് നിർമാണം എന്നിവയിലും മത്സരങ്ങൾ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങിനെത്തുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.