ബെർലിൻ: അടുത്ത മൂന്ന് മാസ കാലയളവിൽ (ജൂണ്‍, ജൂലൈ, ഓഗസ്റ്റ്), മോട്ടോർ ഇന്ധനങ്ങളുടെ ഊർജ നികുതി അനുവദനീയമായ രീതിയിൽ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൊണ്ടുവരാൻ ജർമൻ പാർലമെന്റ് തീരുമാനിച്ചു.
പെട്രോളിന്റെ കാര്യത്തിൽ, നികുതി ഭാരം ലിറ്ററിന് 29.55 സെന്റ് താൽക്കാലികമായി കുറയും. വാറ്റ് ഉൾപ്പെടെ ഏകദേശം 35.2 സെന്റ് കുറയും. ഡീസലിന് ഒരു ലിറ്ററിന് 14 സെന്റ് അല്ലെങ്കിൽ വാറ്റിനൊപ്പം 16.7 സെന്റ് കുറയും എന്ന് പാർലമെന്റ് അംഗീകരിച്ചു. ജർമൻ നികുതിദായകർക്ക് 300 യൂറോ പേഒൗട്ടും ഇന്ധന നികുതി വെട്ടിക്കുറവും ഉൾപ്പെടുന്ന ജർമൻ ഗവണ്മെന്റിന്റെ ഉൗർജ്ജ ദുരിതാശ്വാസ നടപടികളുടെ ഭാഗമാണിത്.
ജർമനിയിൽ ഇന്ധനവില കുറയുന്നു
12:28 AM May 27, 2022 | Deepika.com