ഹൂസ്റ്റണ്‍: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഹൂസ്റ്റണിൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം സന്ദർശിച്ചു ദർശനം നടത്തി. ക്ഷേത്ര വൈസ് പ്രസിഡന്റ് ശ്രീ ഹരി ശിവരാമൻന്റെ ക്ഷണപ്രകാരം ചൊവ്വാഴ്ച രാവിലെ 8ന് ക്ഷേത്രത്തിൽ എത്തിയപ്പോൾ ക്ഷേത്രശാന്തിയായ സൂരജ് മങ്ങാത്തായിയുടെ നേതൃത്വത്തിൽ വേദ മന്ത്രങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു.
മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര) അടുത്ത വർഷം ജൂലൈ 1 മുതൽ 4 വരെ നടത്തുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന് അദ്ദേഹം ആശംസകൾ നേർന്നു. മന്ത്രയുടെ വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളെ മന്ത്രി അനുമോദനങ്ങൾ അറിയിച്ചു. ട്രസ്റ്റീ ചെയർ ശശിധരൻ നായർ, സെക്രട്ടറി അജിത് നായർ, കണ്വൻഷൻ ചെയർ ഗിരിജ കൃഷ്ണൻ, കോ ചെയർ സുരേഷ് കരുണാകരൻ, ക്ഷേത്ര ട്രസ്റ്റീ ചെയർ മുരളിധരൻ, കൃഷ്ണജ കുറുപ്, വി.എൻ. രാജൻ, പൂർണിമ മതിലകത്തു, രാമദാസ് കണ്ടത്തു, സജി കണ്ണോളിൽ, പ്രിയ രൂപേഷ്, സുബിൻ ബാല കൃഷ്ണൻ എന്നിവരും സന്നിഹിതരായിരുന്നു. ക്ഷേത്ര ഭാരവാഹികൾ ഒരുക്കിയ പ്രഭാതഭക്ഷണത്തിനുശേഷം അദ്ദേഹം മടങ്ങി.