ഷിക്കാഗോ: 2022 ജൂലൈ 21 മുതൽ 24 വരെ ഇൻഡ്യാന പോളിസിലെ ജെഡബ്ല്യു മാരിയറ്റ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന കെസിസിഎൻഎ കണ്‍വൻഷന്റെ വെബ്സൈറ്റ് കമ്മറ്റി ചെയർമാനായി ജോയൽ വിശാഖംതറയെ തെരഞ്ഞെടുത്തു. കെസിസിഎൻഎ കണ്‍വൻഷനോടനുബന്ധിച്ചുള്ള മുഴുവൻ ക്രമീകരണങ്ങളും ഈ convention.kccna.com എന്ന വെബ്സൈറ്റിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതിനോടകം തന്നെ വെബ്സൈറ്റ് കമ്മറ്റി ചെയർമാൻ ജോയൽ വിശാഖംതറയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഈ വെബ്സൈറ്റിലൂടെ കണ്‍വൻഷന്റെ രജിസ്ട്രേഷൻ വളരെ സുഗമമായും കൃത്യതയോടും നടന്നുകൊണ്ടിരിക്കുന്നു.
ജോയൽ വിശാഖംതറയോടൊപ്പം ഇതിന്റെ കോ ചെയർമാൻമാരായി കെസിസിഎൻസി മുൻ പ്രസിഡന്റും മികച്ച സംഘാടകനുമായ വിവിൻ ഓണശേരിൽ, കെസിസിഎൻഎ കണ്‍വൻഷന്റെ രജിസ്ട്രേഷന് നേതൃത്വം നൽകുന്ന ഐവിൻ പീടികയിൽ, ന്യൂയോർക്ക് ഐകെസി.സി. സെക്രട്ടറി സ്റ്റീഫൻ കിടാരത്തിൽ, ഹൂസ്റ്റണിൽനിന്നും അവറാച്ചൻ വാഴപ്പള്ളിയിൽ എന്നിവരും കെസിസിഎൻഎ നാഷണൽ കമ്മറ്റി അംഗമായ സിബി മുളയാനിക്കുന്നേൽ കണ്‍വൻഷന്റെ കണ്‍വീനർ എന്ന നിലയിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
2022 കെസിസിഎൻഎ കണ്‍വൻഷന്റെ ആദ്യപടിയായ രജിസ്ട്രേഷൻ വളരെ ഭംഗിയായി കൃത്യതയോടെയും സുഗമമായി നടപ്പിലാക്കുവാൻ മുൻകൈയെടുത്ത ജോയൽ വിശാഖംതറയെയും മറ്റ് കമ്മറ്റി അംഗങ്ങളെയും കെസിസിഎൻഎ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ പേരിൽ കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭിനന്ദിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു. കണ്‍വൻഷനോടനുബന്ധിച്ചുള്ള എല്ലാ വിവരങ്ങളും convention.kccna.com എന്ന വെബ്സൈറ്റിലൂടെ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ സംശയങ്ങൾക്കും ചെയർമാൻ ജോയൽ വിശാഖംതറ (845 536 1133), കോ-ചെയർമാൻമാരായ വിവിൻ ഓണശ്ശേരിൽ (510 366 4941), സ്റ്റീഫൻ കിടാരത്തിൽ (718 710 6304), അവറാച്ചൻ വാഴപ്പള്ളിയിൽ (310 956 8077), സിബി മുളയാനിക്കുന്നേൽ (404 429 4927), ഐവിൻ പീടികയിൽ (914 337 6112) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എൻ. സെക്രട്ടറി ലിജോ മച്ചാനിക്കൽ അഭ്യർഥിച്ചു.