+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വർണാഭമായി കെഎംഫ് സ്പർശം 2022

കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു "സ്പർശം 2022' നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.അബ
വർണാഭമായി കെഎംഫ് സ്പർശം 2022
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു "സ്പർശം 2022' നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു.

അബ്ബാസിയ ഓക്‌സ്‌ഫോർഡ് പാകിസ്താനി ഇംഗ്ലീഷ് സ്കൂളിൽ മെയ് 21 ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ആരംഭിച്ച പരിപാടി ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ആഘോഷ പരിപാടിക്ക് കെഎംഫ് പ്രസിഡന്‍റ് ഗീതാ സുദർശൻ അധ്യക്ഷത വഹിച്ചു.

പരിപാടിയുടെ ഔപചാരിക ഉദ് ഘാടനം ഇന്ത്യൻ ഡോക്ടഴ്സ് ഫോറം പ്രസിഡന്‍റ് ഡോ:അമീർ അഹ്മദ്‌ നിർവഹിച്ചു.കോവിഡ് കാലത്തു കുവൈറ്റിലെ ആരോഗ്യ പ്രവർത്തകർ നടത്തിയ സേവനങ്ങളെ പ്രകീർത്തിച്ചും കെഎംഫിന്‍റെ സന്നദ്ധ സേവന പ്രവർത്തനങ്ങളെ അഭിനന്ദിച്ചും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു.കെഎംഫ് ജനറൽ സെക്രട്ടറി ബിൻസിൽ വര്ഗീസ് സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു.

കെഎംഫ് ജോയിന്‍റ് സെക്രട്ടറി ജോർജ് ജോൺ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.നഴ്സസ് ദിന സന്ദേശം കെഎംഫ് അംഗം സിനി ജോർജ് അവതരിപ്പിച്ചു.പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കെഎംഫ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജിത സ്കറിയ, മെജിറ്റ്‌ ജേക്കബ് തുടങ്ങിയവർക്കുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.

ചടങ്ങിൽ കല കുവൈറ്റ് ജനറൽ സെക്രട്ടറി .ജെ.സജി,കെഎംഫ് ഉപദേശക സമിതി അംഗങ്ങളായ റ്റി.വി ഹിക്മത് ,.റ്റി.കെ സൈജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കെഎംഫ് കേന്ദ്ര കമ്മിറ്റി അംഗവും സ്പർശം 2022ന്‍റെ പ്രോഗ്രാം കൺവീനറുമായ ഉണ്ണികൃഷ്ണൻ കെ.ആർ നന്ദി രേഖപ്പെടുത്തി.