+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്‍റിൽ ഫാഹഹീൽ സോൺ ചാമ്പ്യന്മാർ

കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) മെമ്പർമാർക്കായി ബാഡ്മിന്റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടന്ന ടൂർണമെന്‍റ് അൽ മുള്ള എ
ഫോക്ക് ബാഡ്മിന്റൺ ടൂർണമെന്‍റിൽ ഫാഹഹീൽ സോൺ ചാമ്പ്യന്മാർ
കുവൈറ്റ്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) മെമ്പർമാർക്കായി ബാഡ്മിന്റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വെച്ച് നടന്ന ടൂർണമെന്‍റ് അൽ മുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ഹുസേഫ അബ്ബാസി ഉദ്ഘാടനം ചെയ്തു.

ഫോക്ക് പ്രസിഡന്റ് സേവ്യർ ആന്റണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ലിജീഷ്, അൽ മുള്ള എക്സ്ചേഞ്ച് കസ്റ്റമർ റിലേഷൻഷിപ്പ് മാനേജർ പരേഷ്, ഫോക്ക് ട്രെഷറർ രജിത് കെ സി, ഉപദേശക സമിതിയംഗം അനിൽ കേളോത്ത്, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ്‌ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ബിഗിനേഴ്‌സ്, ഇന്റർ മീഡിയറ്റ്, അഡ്വാൻസ്, വിമൻസ്, മിക്സഡ് ഡബിൾസ് വിഭാഗങ്ങളിലായി 80 ഓളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന പരിപാടിയിൽ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറിയും ഇന്ത്യൻസ് ഇൻ കുവൈറ്റ്‌ സ്ഥാപകനുമായ ശ്രീ. സുനോജ് നമ്പ്യാർ മുഖ്യാതിഥിആയി പങ്കെടുത്തു.

അഡ്വാൻസ് ഡബിൾസ്
വിന്നർസ് - ദിപിൻ മൂർകോത്ത് & പ്രശാന്ത് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌
രാജേഷ് മൗവഞ്ചേരി & ബിജോയ്‌ കെ ജോസഫ് (ഫഹഹീൽ സോൺ)

ഇന്റർമീഡിയറ്റ് ഡബിൾസ്
വിന്നേഴ്സ് - വിജിൻ & രാജേഷ് മൗവഞ്ചേരി (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ - സുധീഷ് & മജീഷ് (ഫഹഹീൽ സോൺ)

ബിഗിനേഴ്‌സ് ഡബിൾസ്
വിന്നേഴ്സ് - വിനോജ് കുമാർ & ഷൈജു വി വി (സെൻട്രൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ - വൈഷ്ണവ് സാബു & അഭയ് സുരേഷ് (ഫഹഹീൽ സോൺ)

വിമൻസ് ഡബിൾസ്
വിന്നേഴ്സ് - അമൃത മഞ്ജീഷ് & ചാന്ദിനി രാജേഷ് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ്‌ - സജിജ മഹേഷ്‌ & സോണിയ മനോജൻ (അബ്ബാസിയ സോൺ)

മിക്സഡ് ഡബിൾസ്
വിന്നേഴ്സ് - ശ്രുതിൻ പി പി & ചാന്ദിനി രാജേഷ് (ഫഹഹീൽ സോൺ)
റണ്ണേഴ്സ് അപ്പ് - മനോജൻ കെ & സോണിയ മനോജൻ (ഫഹഹീൽ സോൺ)
ടൂർണമെന്‍റിൽ ഫാഹഹീൽ സോൺ ചാമ്പ്യന്മാരായി.