+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശാന്ത പിള്ളക്ക് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം

ഡാളസ് : ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANANT ) ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ശാന്ത പിള്ള അർഹയായി.അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര
ശാന്ത പിള്ളക്ക് ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരം
ഡാളസ് : ഇന്ത്യൻ അമേരിക്കന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്സസ് (IANA-NT ) ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്കാരത്തിന് ശാന്ത പിള്ള അർഹയായി.

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിനിടയിൽ ആതുര സേവനരംഗത്തേയും സാമൂഹ്യ സേവനരംഗത്തേയും മികച്ച സേവനങ്ങൾ പരിഗണിച്ചാണ് ഐനന്‍റ് പുരസ്കാരം.

സംഘടനയുടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്ന ശാന്ത പിള്ള ഐനന്‍റ് സംഘടനയുടെ ആദ്യകാല അംഗമാണ്.

ഡോ. സുസമ്മ എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്‍റ് റിന ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ആലീസ് മാത്യു നന്ദി പറഞ്ഞു. ശാന്ത പിള്ളയുടെ പ്രവർത്തനങ്ങളെക്കുറിച്ച് കവിത നായർ വിവരിച്ചു. വിജി ജോർജ്, ഹരിദാസ് തങ്കപ്പൻ, മേഴ്‌സി അലക്സാണ്ടർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംഘടനയുടെ ആദ്യ കാല പ്രസിഡന്‍റും മെംബറുമായ മേരി എബ്രഹം ശാന്ത പിള്ളക്ക്‌ പുരസ്‌കാരം കൈമാറി. അവാർഡ് കമ്മിറ്റി ചെയർ ഡോ. ജിജി വർഗീസ്‌ പരിപാടി ക്രമീകരിച്ചു.

ഭർത്താവ്: ഗോപാല പിള്ള മക്കളായ ഡോ. സജി പിള്ള, ഡോ. സഞ്ചയ് പിള്ള, മരുമക്കളായ കേശവൻ നായർ, ഡോ. അനുശ്രീ മോഹൻ, കൊച്ചുമക്കളായ പ്രഭ നായർ, ദേവി നായർ, വേദ് പിള്ള, അനിക പിള്ള തുടങ്ങിയ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.