+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് സൗഹൃദ വേദി അമ്മമാരെ ആദരിച്ചു

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ആദ്യ പൊതുപരിപാടിക്ക് അമ്മമാരെ ആദരിച്ചു തുടക്കമിട്ടു. മേയ് എട്ടിനു കാരോൾട്ടൻ റോസ്മൈഡ് സിറ്റി ഹാളിൽ ചേർന്ന യോഗത്തിന് സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. പ്ര
ഡാളസ് സൗഹൃദ വേദി അമ്മമാരെ ആദരിച്ചു
ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ആദ്യ പൊതുപരിപാടിക്ക് അമ്മമാരെ ആദരിച്ചു തുടക്കമിട്ടു.

മേയ് എട്ടിനു കാരോൾട്ടൻ റോസ്മൈഡ് സിറ്റി ഹാളിൽ ചേർന്ന യോഗത്തിന് സെക്രട്ടറി അജയകുമാർ സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് എബി മക്കപ്പുഴ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളെ ബഹുമാനിക്കാത്ത മക്കൾ ഉള്ളടത്തോളം കാലം മാതൃ ദിനത്തിന്‍റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുമെന്നു അധ്യക്ഷ പ്രസംഗത്തിൽ എബി മക്കപ്പുഴ പറഞ്ഞു.

ചടങ്ങിൽ മുഖ്യ പ്രഭാഷകയായിരുന്ന അനുപാ സക്കറിയ മാതൃദിനത്തിന്‍റെ തുടക്കം വിവരിച്ചതോടൊപ്പം വർഷത്തിൽ ഒരു ദിവസം മാത്രമായി മാതൃദിനം ആഘോഷിക്കുന്നതിലുപരി മാതാപിതാക്കളെ എല്ലാക്കാലവും ആദരവോടു കാണണമെന്ന് ആഹ്വാനം ചെയ്തു തുടർന്നു നടന്ന സമ്മേളനത്തിൽ പ്രഫ. ജെയ്സി ജോർജ്, ഡോ. ഹേമ രവീന്ദ്രനാഥ്, പ്രഫ. ഡോ. ദർശന മനയത്ത് എന്നവർ മാതൃ ദിനാശംസകൾ നേർന്നു സംസാരിച്ചു.

സമ്മേളനത്തിൽ എത്തിയവരിൽ ഏറ്റവും കൂടുതൽ പ്രായം കൂടിയ അന്നമ്മ വറുഗീസിനെ ഡാളസ് സൗഹൃദ വേദി പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്നു നടന്ന നരക്കെടുപ്പിലൂടെ മൂന്നു വനിതകൾക്ക് പ്രസിഡന്‍റ് സ്നേഹ സമ്മാനങ്ങൾ നൽകി. സെക്രട്ടറി അജയകുമാർ, ഭവ്യാ ബിനോജ് എന്നിവർ കവിതയും റൂബി തോമസ് ഗാനവും ആലപിച്ചു. ഷീബാ മത്തായി നന്ദി പറഞ്ഞു.